Wednesday, April 14, 2010

Tuesday, February 9, 2010

അഭിനന്ദനങ്ങള്‍.. ഈ കൊലപാതകത്തിന്..!



ഇന്നലെ (അതായത് ഫെബ്രുവരി 08 . 2010 ) ചില പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരുപക്ഷെ അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ല. ഈ പത്രറിപ്പോര്‍ട്ട് പക്ഷെ ഭാഗികമാണ്. ഇതില്‍ പരാമര്‍ശിക്കുന്നതിനപ്പുറമായിരുന്നു ഈ ജമീംഷായുടെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ അയാളുടെ കൊലപാതകം ഭാരതത്തെ സംബന്ധിച്ച് അങ്ങേയറ്റം ശുഭോദര്‍ക്കമാണ്. അത് എങ്ങിനെയെന്നല്ലേ..? ഇത് നോക്കൂ..

ജനുവരി 1 , 2010ല്‍ ഈ ബ്ലോഗില്‍തന്നെ പ്രസിദ്ധീകരിച്ച 'പാകിസ്ഥാനും ഇന്ത്യാവിരുദ്ധ സാമ്പത്തിക ഭീകരതയും: ഒരു സമഗ്ര വിശകലനം' എന്ന ലേഖനത്തില്‍ ഈ ജമീംഷായുടെ പ്രവര്‍ത്തനങ്ങളെപറ്റി പ്രതിപാദികുന്ന പ്രസക്തഭാഗങ്ങള്‍ താഴെ ചുവന്നകളറില്‍ കൊടുത്തിരിക്കുന്നു: (പ്രസ്തുത ലേഖനം മുഴുവന്‍ വായിക്കുന്നതിനു ഇവിടെ പാകിസ്ഥാനും ഇന്ത്യാവിരുദ്ധ ക്ലിക്ക് ചെയ്യുക )

“”വിവിധ മാര്‍ഗങ്ങളില്‍ കൂടി ഇന്ത്യയിലേക്ക്കടത്താനായി കെട്ടുകണക്കിന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പാകിസ്ഥാനിലെ വിവിധ പ്രസ്സുകളില്‍ തയാറാക്കി വച്ചിരിക്കുന്നു എന്നത് തികച്ചും ഭീദിതമായ വസ്തുതയാണ്. റോ (Research and Analysis Wing) ഇന്ത്യന്സര്‍ക്കാരിനു നല്കിയ ഏറ്റവും പുതിയ മുന്നറിയിപ്പു പ്രകാരം പാക്സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത പല കേന്ദ്രങ്ങളും, അതായത് ചില മുന്‍ ISI ഉദ്യോഗസ്ഥരുടെയും മുന്പാക് ആര്‍മി ഉദ്യോഗസ്ഥരുടെ നേതൃത്തത്തിലുള്ള ചില ഗ്രൂപ്പുകള്‍ ഇന്ത്യന്‍ കള്ളനോട്ട് പ്രിന്റിംഗ്തുടങ്ങിയിട്ടുണ്ട് എന്നത് വളെരെയധികം ഭീദിതമായ വസ്തുതയാണ്.


വ്യാജ ഇന്ത്യന് കറന്‍സി സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനരീതികള്‍ അങ്ങേയറ്റം നിഗൂഡവും രഹസ്യവുമാണ്. അതുകൊണ്ട്തന്നെ അവര്‍ അവലംബിക്കുന്ന മാര്‍ഗങ്ങളെയും രീതികളെയും കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിക്കുക എന്നത് തികച്ചും ദുഷ്ക്കരവുമാണ്. എങ്കിലും വ്യാജ കറന്‍സി സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനരീതികളെ കുറിച്ച് ലഭ്യമായ ചില വിവരങ്ങള്‍ കാണുക:

  • ഇന്‍ഡോ-പാക്അതിര്‍ത്തി പ്രദേശങ്ങളിലെ വേലിക്കെട്ടുകള്‍ക്കടുത്തും ഇടക്കുമായി നിശ്ചിത സ്ഥലങ്ങളില്‍ കുഴിചിട്ടിരിക്കുന്ന കള്ളനോട്ടുകള്‍ പഞ്ചാബിലെയും ജമ്മു& കാഷ്മീരിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണരെയും ചെറിയ ചെറിയ കള്ളകടത്തുകാരെയും കൊണ്ട് ഉദ്ഘനനം ചെയ്യിപ്പിച്ച് ഇന്ത്യയിലേക്ക്‌ കടത്തുക.
  • ഇന്ത്യ-നേപ്പാള്‍ റൂട്ടില്‍ ഓടുന്ന വാഹനങ്ങള്‍ വഴിയുള്ള കടത്ത്.
  • സ്പേസ് ടൈം നെറ്റ്വര്‍ക്ക് എന്ന കേബിള്‍ ടെലിവിഷന്‍ ചാനലിന്‍റെ ഉടമയും കാഠട്മണ്ട്ടു ആസ്ഥാനമാക്കി പാകിസ്ഥാനിലെ ചോട്ടാഷക്കീല് ഗ്രൂപ്പുമായി വളരെയടുത്തു പ്രവര്ത്തിക്കുന്ന ഗുരുന്‍ഗ് എന്ന ജമീംഷാ നടത്തുന്ന ഒരു പ്രസ്ഥാനം നേപ്പാളില്‍ നിന്നുള്ള വ്യാജ കറന്‍സി കടത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നുട്.
  • ഇന്ത്യയിലേക്ക്വന്‍തോതില്‍ പാകിസ്ഥാന്‍ നിര്‍മ്മിത കള്ളനോട്ടുകള്‍ എത്തിക്കുന്നതില്‍ പ്രധാനി ഇഖ്ബാല്‍ കാണ എന്ന ഒരു വ്യക്തിയാണെന്നാണ് ലഭ്യമായ വിവരം. ഇയാള്‍ക്ക് കള്ളനോട്ട് വിതരണത്തിനും വിനിമയത്തിനും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്ത്തമായ നെറ്റ്വര്‍ക്ക്ഉണ്ട്. പഞാബിലും ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ വഴി കള്ളനോട്ടുകള്‍ എത്തുന്നുണ്ട്.””

മരണത്തിനുശേഷം ഒരാളെയുംപറ്റി നല്ലതല്ലാത്ത വാക്കുകള്‍ പറയരുതെന്നും, എല്ലാ വൈരവും മരണമോളം എന്നുമാണ് നാം പഠിച്ചിട്ടുള്ളതും. പക്ഷെ ജമീംഷാ ആ സംസ്ക്കാരവും മാനദണ്ട്ടവും അര്‍ഹിക്കുന്നില്ല. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലേക്ക്‌ കള്ളനോട്ടുകടത്തുന്നതിനും പാകിസ്ഥാന്‍റെയും ദാവൂദ് ഇബ്രാഹിമിന്‍റെയും നേപ്പാളിലെ മുഖ്യ കൈക്കാരനായിരുന്നു ഇയാള്‍.

ആനിലയക്ക്‌ ഇയാള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ ശത്രുവാണ്. ശത്രു, വ്യക്ത്തിയായാലും പ്രസ്ഥാനമായാലും അതിന്‍റെ ഏതുതരത്തിലുള്ള അന്ത്യവും നമുക്ക് സ്വാഗതാര്‍ഹമാണ്. അര്‍ഹിക്കുന്ന ശിക്ഷയായിരുന്നു നെഞ്ജില്‍ വെടിയേറ്റുമരിച്ച ജെമീംഷായ്ക്ക് ലഭിച്ചത്. അങ്ങിനെ ഭാരതത്തിന്‍റെ ഒരു
ശത്രുവെങ്കിലും
ഉന്മൂലനം ചെയ്യപെട്ടു. അത് ചെയ്തവര്‍ ആരായാലും അവര്‍ക്ക് അഭിനന്ദനങ്ങള്‍. അതുകൊണ്ട് അല്ലയോ ഘാതകരേ..നിങ്ങള്‍ക്ക് ഒരായിരം നന്ദി...ജയ് ഹിന്ദ്‌.

Wednesday, January 20, 2010

ജഡ്ജിയും കള്ളുഷാപ്പും

എന്‍റെ കോളേജ് ജീവിതത്തിലെ രസകരമായ ചില സംഭവങ്ങളെപറ്റി രണ്ടു വാക്കുകള്‍ എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങീട്ടു കാലം കുറച്ചായി. ഇപ്പോഴെങ്കിലും അതിനു സാധിച്ചല്ലോ എന്ന സന്തോഷമുണ്ട്.

കോളേജ് ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിവരുന്നത് ഞങ്ങളുടെ രണ്ടാം വര്‍ഷ ഡിഗ്രി ക്ലാസ്സ്‌റൂമിലെ ഒരു രംഗമാണ്. മര്‍ക്കന്‍റ്റയില്‍ ‍ ലോ (mercantile law) എന്നൊരു സബ്ജക്റ്റ് ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. അത് പഠിപ്പിക്കുന്നതകട്ടെ തവളയുടെ കണ്ണുകള്‍പോലത്തെ കണ്ണുകളും ഞാന്‍‍മുന്‍‍പേ ഞാന്‍മുന്‍‍പേ എന്ന ഭാവത്തില്‍ ഉന്തിനില്‍ക്കുന്ന ‍കുടവയറും ഉള്ള ആജാനുബാഹുവായ ഒരു വിസിറ്റിംഗ് പ്രൊഫസറും. അഭിഭാഷക-രാഷ്ട്രീയ മേഖലകളില്‍ ‍പ്രവര്‍‍ത്തിക്കുന്ന ആളാണ് കക്ഷി.

വിസിറ്റിംഗ് പ്രൊഫെസ്സര്‍ ആയതുകൊണ്ട് കുട്ടികളുടെമേല്‍ ‍അദേഹത്തിന് നിയത്രണം തീരെകുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ ‍ പിള്ളേര്‍ ‍ അദ്ദേഹത്തിന്‍റെ ക്ലാസ്സ്‌ ആഘോഷിക്കാനുള്ള ഒരു അവസരമായാണ്‌ കണ്ടതും. അസാധാരണമായ 'കോമിക്' കണ്ണുകളും മുഖഭാവവും ചേഷ്ട്ടകളും എല്ലാംകൂടി ഒരു കോമാളിയുടെ പ്രതിച്ചായയാണ് ഞങ്ങള്‍ ‍അദേഹത്തിന് ചാര്‍‍ത്തികൊടുത്തത്. കുട്ടികള്‍ ഒരുവശെ അധ്യാപകന്‍ ‍മറ്റൊരുവശെ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ ക്ലാസ്സ്. ഇതിനൊക്കെ പുറമേ സാറിന്‍റെ കണ്ണിനു കാഴ്ച അല്‍പ്പം കുറവാണോ എന്നൊരു സംശയവും കുട്ടികള്‍‍ക്കിടയില്‍ ‍ബലമായുണ്ടായിരുന്നു. ‌ ഇത് മുതലെടുക്കാനെന്നോണം ക്ലാസ് നടക്കുന്നതിനിടെ ചിലര്‍ ‍ജന്നല്‍ വഴിയും വാതില്‍ വഴിയും പുറത്തേക്കു ഊളിയിടുക, സാറിനെ വട്ടിളക്കാനായി ചെയ്യാവുന്നതെല്ലാം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ ‍ പതിവായിരുന്നു. ഇതൊക്കെ കണ്ടാലും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ‍അദ്ദേഹവും.

കള്ളുഷാപ്പ്, സിനിമ ‍പ്രതെയ്കിച്ചും അഭിലാഷ പടങ്ങള്‍‍, വായീനോട്ടം തുടങ്ങിയവ പ്രധാന കലാപരിപാടികളായി സ്വീകരിച്ചിരുന്ന ഞങ്ങള്‍‍ക്ക് ഇതില്‍ ‍ഏത് എപ്പോ സാധിച്ചെടുക്കാം എന്ന വ്യഗ്രതയായിരുന്നു മിക്കപ്പോഴും. അങ്ങിനെയൊരു ദിവസം ഞങ്ങളുടെ ഈ സാര്‍ അദ്ദേഹത്തിന്‍റെ വിഷയത്തില്‍ നിന്നൊക്കെ മാറി കോടതികളെ പറ്റിയും, ഹൈകോടതിയുടെ റിട്ട് അധികാരങ്ങളെ പറ്റിയും ജഡ്ജിമാരെപറ്റി മൊത്തമായും അസാധാരണമായ ആവേശത്തോടെ ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി.

പ്രായോഗിക വിഷയങ്ങളായാതുകൊണ്ട് ക്ലാസ്സ്‌ ഏറെകുറെ നിശബ്ദമായിരുന്നു. പതിവിനു വിപരീതമായി കുട്ടികള്‍ ബഹുമാനിക്കുന്നെന്നോ മറ്റോ കരുതിയാവണം അദ്ദേഹത്തിന് ആവേശം കൂടി കൂടി വന്നു. അഞ്ചു റിട്ടുകളെ പറ്റിയും അവയുടെ സവിശേഷതകളെപറ്റിയും പറഞ്ഞിട്ട് അത്യധികം ആവേശഭരിതനായി ജഡ്ജിമാരെയും അവരുടെ അധികാരങ്ങളെയും പറ്റി സംസാരിക്കാന്‍ ‍തുടങ്ങി. 'ജഡ്ജിയെന്നു പറഞ്ഞാല്‍ ‍ സര്‍‍വ്വവിധ അധികാരങ്ങളും ഉള്ള ആളാണ്, ജഡ്ജിയുടെ അധികാര വ്യാപ്തി വളരെ വലുതാണ്. കോടതിയിലെന്നല്ല ഒരു ജഡ്ജി എവിടെയിരുന്നാലും അവിടം കോടതിയാണ്, എവിടെയിരുന്നും ജഡ്ജിക്ക് തന്‍റെ വിധി പ്രസ്താവം നടത്താം’ എന്നോക്കെ പറഞ്ഞ് ജഡ്ജിമാരുടെ കേറോഫില്‍ ‍ക്ലാസ്സ്‌ പൊടിപൊടിക്കുന്നു. ജഡ്ജിമാരുടെ ഈ അധികാരവ്യാപ്തി കേട്ട് അന്തംവിട്ട്‌ പിള്ളേരും. എങ്ങിനെയെങ്കിലും ഒരു ജഡ്ജിയായിരുന്നെങ്കില്‍ എന്നായിരുന്നു മിക്കവന്‍റെയും ചിന്ത.
ഇതിനിടക്ക്‌ രണ്ടാം നിരയിലെ ബഞ്ചില്‍ എന്‍റെ തൊട്ടടുത്ത്‌ ഇരിക്കുന്ന, കള്ളുഷാപ്പ് എന്നും ഒരു ബാലഹീനതായയിരുന്ന സുഹൃത്തിന് പൊടുന്നനെ ഒരു സംശയം. അവന്‍ ഉറക്കെ സാറിനോട്: "സാര്‍..ജഡ്ജി ഷാപ്പിലാണെങ്കിലോ...???"
മിനിട്ടുകളോളം തകര്‍ത്ത് ചിരിച്ചുമറിഞ്ഞ ക്ലാസ്സില്‍ ‍എന്താപറയേണ്ടതെന്നറിയാതെ എന്താ ചെയ്യേണ്ടതെന്നറിയാതെ സ്തംഭിച്ചു നിന്നുപോയ സാറിന്‍റെ മുഖം മനസ്സില്‍ ‍ ഇപ്പൊഴുമൊണ്ട്. ഏകദേശം 4-5 മിനിട്ട് വേണ്ടിവന്നു സാറിന് സമനിലവീണ്ടെടുക്കാന്‍. ഞങ്ങളുടെ കോപ്രയങ്ങള്‍ക്ക് അതുവരെ ഒന്നുംപ്രതികരിക്കാതിരുന്ന സാര്‍ അന്ന് എന്തായാലും പ്രതികരിച്ചു..ശക്ത്തമായിതന്നെ. എന്‍റെ സുഹൃത്തിനെ നോക്കി സാര്‍ അലറി "get out"..!!!

പിന്നീടു തൊഴിലിന്‍റെ ഭാഗമായി പലതലത്തിലുള്ള ജഡ്ജിമാരുമായും നേരിട്ട് ഇടപെടേണ്ടി വന്നിട്ടുള്ള എനിക്ക് കറുത്ത കോട്ടും ഗവുണും വെള്ള ബാണ്ടും കെട്ടി ഇടം കയ്യില്‍ കള്ളുകുപ്പിയും വലംകയ്യില്‍ ഗാവലും പിടിച്ചു ഷാപ്പിലിരിക്കുന്ന ആ ‘സാങ്കല്‍പ്പിക ജഡ്ജിയെയും’; സാറിന്‍റെ ഗെറ്റ് ഔട്ടും ഓര്‍‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ അറിയാതെ ചിരിപൊട്ടുന്നു.

Tuesday, January 19, 2010

കേരളത്തിലെ പക്ഷികള്‍

Saturday, January 9, 2010

പാകിസ്ഥാനും ഇന്ത്യാവിരുദ്ധ സാമ്പത്തിക ഭീകരതയും: ഒരു സമഗ്ര വിശകലനം

ഭാരതത്തെ എല്ലാ വിധത്തിലും തകര്‍ക്കുക എന്നതാണ് നമ്മുടെ ശത്രുക്കളുടെ ലക്‌ഷ്യം. അതിനായി പലവിധേനയുള്ള അശ്രാന്ത പരിശ്രമത്തിലാണ് വര്‍ഗ്ഗീയ വിഷം ചിന്തകളിലും സിരകളിലും മഥിക്കുന്ന ഈ ശത്രുപക്ഷം. ശത്രുരാജ്യത്ത് അണിചേര്‍ന്ന് ഭാരതത്തിന്‍റെനേര്‍ക്ക് നെറികെട്ട യുദ്ധമുറ സ്വീകരിച്ചിരിക്കുന്ന ശത്രുപക്ഷക്കാരില്‍ ഭാരതീയരുമുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ ഭാരതീയരില്‍ മതാന്ധരായ ചില നികൃഷ്ട മലയാളികളും ഉണ്ട് എന്നത് അക്ഷന്തവ്യമായ മറ്റൊരു യഥാര്‍ത്ത്യവും. ശത്രുപക്ഷം ചേര്‍ന്ന് മാതൃരാജ്യത്തിനെതിരെ ഒളിയുദ്ധം ചെയ്യുന്ന ഇവര്‍ പിഴച്ച സന്തതികളാണ്‌. തീവ്രവാദികളെന്നോ ഭീകരരെന്നോ അല്ല ഇവരെ വിളിക്കേണ്ടത്. രാജ്യദ്രോഹികളാണ് (traitors) ഇവര്‍. ഇവര്‍ ചെയ്തുകൂട്ടുന്നത് ഒരിക്കലും മറക്കാനും പൊറുക്കാനും അല്ലെങ്കില്‍ മാപ്പര്‍ഹിക്കാത്തതുമായ രാജ്യദ്രോഹവും. രാജ്യത്തു ഇവര്‍ നടത്തിയ എണ്ണമറ്റ ബോംബു സ്ഫോടനങ്ങളും, മുംബൈ കൂട്ടക്കുരുതിയും അതുമൂലമുള്ള മനുഷ്യ, വിഭവ നാശങ്ങള്‍ ഭാരതത്തിനേറ്റ അപരിഹാര്യങ്ങളായ നഷ്ട്ടങ്ങളാണ്. ഭാരതത്തിന്‍റെ സാര്‍വത്രികമായ വികസനത്തിന്‍റെ അധാരശിലയായ സമ്പദ് വ്യവസ്ഥയുടെ തായ്-വേരറുക്കുകവഴി രാജ്യത്തിന്‍റെ സമ്പദ്ഘടന അട്ടിമറിക്കുക എന്നതാണ് ശത്രുപക്ഷം സ്വീകരിച്ചിരിക്കുന്ന മറ്റൊരു യുദ്ധതന്ത്രം. ഇതിനെ നമുക്ക് 'സാമ്പത്തിക ഭീകരത' എന്ന് വിളിക്കാം.

വ്യാജ ഇന്ത്യന്‍ കറന്‍സി (Fake Indian Currency Note-'FICN') നിര്‍മ്മാണ ശ്രിംഖല, അവയുടെ പ്രിന്‍റ്റിംഗ്, വിതരണം, വിനിമയം, ഇതിലുള്‍പ്പെട്ട വ്യക്ത്തികളും പ്രസ്ഥാനങ്ങളും എന്നിവയാണ് ലേഖനത്തിലെ പ്രതിപാദ്യ വിഷയം. പക്ഷെ ആമുഖമായി പത്രമാധ്യമങ്ങളില്‍ വന്ന ചില റിപ്പോര്‍ട്ടുകളും സ്ഥിതിവിവര കണക്കുകളും ഒന്ന് പരിശോധിക്കാം:
  • ഇന്ത്യയിലെ വ്യാജ കറന്‍സിയുടെ മൊത്തം തോത് നിര്‍ണ്ണയിക്കാന്‍ നിയമിതനായ നായിക് കമ്മറ്റിയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 1,69,000 കോടി രൂപയോളം വരുന്ന കള്ളനോട്ടുകള്‍ നമ്മുടെ രാജ്യത്ത് വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ആകെ പിടച്ചെടുത്തതാകട്ടെ 63 കോടി രൂപയുടെ കള്ളനോട്ടുകളും 14 പ്രതികളും മാത്രം. 2005ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകള്‍ 7 കോടി രൂപയോളം. 2007ല്‍ പിടിച്ചെടുത്തത് 10 കോടി രൂപയോളം. 2008ലെ കണക്കുകള്‍ അനുസരിച്ച് 12 കോടിയോളം വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടിച്ചെടുത്തു.
  • ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാസേനയുടെ (BSF) കണക്കുകള്‍ പ്രകാരം ഇന്‍ഡോ-പാക്അതിര്‍ത്തി വഴി പാകിസ്ഥാനില്‍നിന്നു ഇന്ത്യയിലേക്കുള്ള വ്യാജ ഇന്ത്യന്‍ കറന്‍സി കള്ളകടത്ത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2009ല്‍ മൂന്നു മടങ്ങ്വര്‍ദ്ധിച്ചു. 2008ല്‍അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 20ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ BSF പിടിച്ചെടുത്തിരുന്നു. എന്നാല്‍ 2009ല്‍ അതിര്‍ത്തിയില്‍നിന്ന് മാത്രം പിടിച്ചെടുത്തത് 64ലക്ഷം വ്യാജരൂപയാണ്.
  • 2009ല്‍, 18 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി ദുബായില്‍ നിന്നു ഇന്ത്യയിലേക്കു വന്ന ഒരു പാകിസ്ഥാന്‍ സ്വദേശിനിയെ ഇന്ത്യന്‍ റവന്യു ഇന്റ്റലിജന്സിന് വിമാനത്താവളത്തില്വച്ച് തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു.
  • കഴിഞ്ഞ ചില മാസങ്ങളില്‍ പാകിസ്ഥാന്‍ അവര്‍ക്ക് ആവശ്യമുള്ളതിലധികം കറന്‍സി പ്രിന്‍റ് ചെയ്യുന്ന പേപ്പറും മറ്റു പ്രിന്‍റിംഗ് സാമഗ്രികളും യുകെ, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്. നെതെര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് പ്രധാനമായും വ്യജ ഇന്ത്യന്‍ കറന്‍സി പ്രിന്‍റ് ചെയ്യാനുപയോഗിക്കും എന്നാണ് അനുമാനം. നിലവില്‍ നമ്മുടെ കറന്‍സി നോട്ടുകള്‍ പ്രിന്‍റ് ചെയ്യാനുള്ള പേപ്പറും, മഷിയും മറ്റു പ്രിന്‍റിംഗ് ടെക്നോളജി സംവിധാനങ്ങളും നാം മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നമ്മുടെ കറന്‍സി അച്ചടിക്കുന്നതരം പേപ്പര്‍ മറ്റു രാജ്യങ്ങള്‍ക്കോ, ഗവണ്‍മെന്റ്റുകള്‍ക്കോ, ഗവണ്‍മെന്റ്റിതര പ്രസ്ഥാനങ്ങള്‍ക്കോ വില്‍ക്കാന്‍പാടില്ലന്ന് കര്‍ശന വ്യവസ്ഥയുള്ള നിയമവിധേയമായ കരാറുകള്‍ രാജ്യങ്ങളിലെ ബന്ധപ്പെട്ട കമ്പനികളുമായി നിലവിലുണ്ടെങ്കിലും പാകിസ്ഥാന്‍റെ കാര്യത്തില്‍ അവയെല്ലാം കാറ്റില്‍ പറത്തുകയാണ്.
  • അടുത്തകാലങ്ങളില്‍ മഹാരാഷ്ട്രയില്‍നിന്നും ശ്രിനഗറില്‍നിന്നും പിടികൂടിയ കള്ളനോട്ടുകള്‍ അമ്പരപ്പിക്കുന്നതരത്തില്‍ 95 ശതമാനവും യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകളോട് സമാനത പുലര്‍ത്തുന്നവയാണ്. ഏറ്റവും കൂടുതല്‍ വ്യാജന്‍മാര്‍ 100, 500, 1000 രൂപ നോട്ടുകളിലാണ്‌. ബാങ്കുകളില്‍പോലും വ്യാജനോട്ടുകള്‍ കയറികൂടുന്നു. ATMല്‍നിന്ന് പിന്‍വലിച്ച പണത്തില്‍ ധരാളം കള്ളനോട്ടുകള്‍ കിട്ടിയ പല സംഭവങ്ങളും കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയുടെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തില്‍ ATMകളില്‍ പണംനിറക്കുന്ന ജോലി സ്വകാര്യ എജന്‍സികള്‍ക്ക് 'ഔട്ട്സോഴ്സ്' ചെയ്തിരിക്കുകയാണ് പല ബാങ്കുകളും. നിലവിലെ അവസ്ഥയില്‍ ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കള്ളനോട്ടു വ്യാപനം ത്വരിതപ്പെടുത്തുകയും ചെയ്യും.
  • 2006തൊട്ടു 2009ല്‍ അമേരിക്കയില്‍ FBIയുടെ പിടിയിലാകുന്നതുവരെ ഡേവിഡ് ഹെഡ് ലി ഇന്ത്യയിലേക്കു നടത്തിയ 9 യാത്രകളില്‍ അയാളുടെ പെണ്‍സുഹൃത്തുകള്‍ക്ക് വിലപിടിച്ച ആഭരണങ്ങളും മറ്റും സമ്മാനിക്കുന്നതിനും, അയാളുടെ ആടംഭര ജീവിതത്തിനും, യാത്രക്കും, സൌഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും അങ്ങിനെ പലതിനുമായി ലക്ഷക്കണക്കിന്രൂപ വരുന്ന വന്‍തുകകള്‍ ക്രെഡിറ്റ് കാര്‍ഡ്വഴിയും, നേരിട്ടും ചെലവഴിച്ചിട്ടുണ്ട്. അതുമുഴുവനും വ്യാജ ഇന്ത്യന്‍ കറന്‍സികളായിരുന്നു എന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗെറ്റിംഗ് ഏജന്‍സി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.

കള്ള ഇന്ത്യന്‍ കറന്‍സി നിര്‍മ്മാണ ശ്രിംഖലയുടെ ചുക്കാന്‍ പിടിക്കുന്നത്ഇപ്പോള്‍ പാകിസ്ഥാന്‍ കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന ദാവൂദ് ഇബ്രാഹിം എന്ന കൊടും ഭീകരനും അയാളുടെ കുപ്രസിദ്ധമായ ഡി-കമ്പനിയുമാണ്. വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ നിര്‍മമാണത്തിനും കള്ളകടത്തിനും എന്നുവേണ്ട അതിന്‍റെ ഇന്ത്യയിലെ വിനിമയത്തിനുവരെ ISI എന്ന ചാരസംഘടനയുടെയും, പാകിസ്ഥാന്‍ ആസ്ഥാനമാക്കിയിട്ടുള്ള മതതീവ്രവാദ-ഭീകരപ്രസ്ഥാങ്ങളുടെയും സര്‍വവിധ സഹായവും സംരക്ഷണവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

പ്രിന്‍റ്റിംഗ്
കള്ളനോട്ടുകള്‍ പ്രിന്‍റ്റുചെയ്യുന്ന പാകിസ്ഥാനിലാണ് ഈ ശ്രിംഖലയുടെ കണ്ണികള്‍ ആരംഭിക്കുന്നത്. കറാച്ചിയിലെ മാലേര്‍കാന്‍റ്റ് (malercantt) സെക്യൂരിറ്റിപ്രസ്സില്‍ പ്രിന്‍റ്റുചെയ്യുന്ന കള്ളനോട്ടുകള്‍ വിദഗ്ദ്ധര്‍ക്കുപോലും എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാത്തവിധം സാങ്കേതികതികവുകൊണ്ട് യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകളോട് കിടപിടിക്കുന്നതെന്ന് കുപ്രസിദ്ധിയാര്‍ജിച്ചവയാണ്. കൂടാതെ പാകിസ്താനിലെ ക്വറ്റ, ലാഹോര്‍, പെഷവാര്‍ എന്നീസ്ഥലങ്ങിളിലും വ്യാജ ഇന്ത്യന്‍ കറന്‍സി പ്രസ്സുകള്‍ നിലവിലുണ്ടെന്നും ഇവിടങ്ങളിലും യഥാര്‍ത്ഥ നോട്ടുകളോട് വളരെയധികം സമാനത പുലര്‍ത്തുന്ന ഇന്ത്യന്‍കള്ളനോട്ടുകള്‍ പ്രിന്‍റ്റുചെയ്യുന്നതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ട്. മുനേര്‍ എന്ന സ്ഥലത്തുള്ള പാക്സര്‍ക്കാര്‍ പ്രസ്സുകളിലും പാക്അധിനിവേശ കശ്മീരിലെ മുസഫറാബാദിലും ഇന്ത്യന്‍കള്ളനോട്ടുകള്‍ പ്രിന്‍റ് ചെയ്യുന്നുണ്ട്. ബംഗ്ലാദേശിലും വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നുണ്ട്‌. 2006ല്‍ബംഗ്ലാദേശില്‍ നിന്നും ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്ന കമ്മട്ടം പിടിച്ചെടുത്തത് പരക്കെ റിപ്പോര്‍ട്ട് ചെയ്ത സംഭവമാണ്.

വിതരണം


വ്യാജ കറന്‍സികളുടെ പ്രധാന വിതരണം യു , തായ്ലാന്ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ വഴിയാണ് . എന്നാല്‍ ധാക്ക, കാഠട്മണ്ട്ടു, കൊളംബോ എന്നീസ്ഥലങ്ങള്‍ ഇന്ത്യയിലേക്കുള്ള വ്യാജകറന്‍സി ഇറക്കുമതിയുടെ പ്രധാന ഇടത്താവളങ്ങളുമാണ് (transit-points). ഇടത്താവളങ്ങളില്‍ കള്ളനോട്ടുകള്‍ എത്തിച്ച ശേഷം ഡി-കമ്പനിയില്‍പെട്ടവര്‍ കരമാര്‍ഗ്ഗമോ, അല്ലെങ്കില്‍ കടല്‍, വായു മാര്‍ഗേനയോ അത് ഭാരതത്തില്‍ എത്തിക്കുന്നു. കരമാര്‍ഗ്ഗമുള്ള കള്ളനോട്ടു കള്ളകടത്തിന് ഇവര്‍ക്ക് സഹായകരമാവുന്നത് ഇന്ത്യയുടെ വിശാലമായതും എളുപ്പത്തില്‍ നുഴഞ്ഞു കയറാവുന്ന അതിര്‍ത്തികളാണെങ്കില്‍ ഈ കള്ളനോട്ടു കള്ളകടത്ത് അധികവും പിടിക്കാനോ അല്ലെങ്കില്‍ ഫലപ്രദമായി തടയാനോ സാധിക്കാത്തത് കള്ളനോട്ടു സംഘത്തിന്‍റെ ശക്തമായ ശ്രിംഖലകള്‍ കണ്ടുപിടിക്കുന്നതിനുള്ള സംവിധാന-സാമഗ്രികളുടെ ഇന്ത്യയിലെ അപര്യാപ്തതയാണ്. ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന സ്ഥലങ്ങള്‍ നമ്മുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളുമാണ്. കൂടാതെ ചില തദ്ദേശീയ വിമാനകമ്പനികളുടെയും ചില അന്താരാഷ്ട്ര വിമാനകമ്പനികളുടെയും ശ്രിംഖലയിലെ പങ്ക് വളരെയധികം സംശയകരവുമാണ്.

ഈ വ്യാജ കറന്‍സി നോട്ടുകളുടെ ഇന്ത്യയിലെ വിതരണത്തിന് പിന്നില്‍ അതീവഗുരുതരമായ മറ്റു രാഷ്ട്രീയമാനങ്ങളും ലകഷ്യങ്ങളുമുണ്ട്. ഈ കള്ളപണം തെരഞടുപ്പുകളില്‍ പാക്-അനുകൂല നിലപാടെടുക്കുന്ന പാര്‍ട്ടികളുടെയും പാര്‍ട്ടിക്കാരുടെയും, വ്യക്തികളുടെയും വിജയത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നും കരുതപ്പെടുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ പണാധിപത്യത്തിന്‍റെ പ്രാമാണ്യം മൂലം ഇതിന്‍റെ ആഴവും പരപ്പും കണ്ടെത്താനും തകര്‍ക്കാനും സാധിക്കുന്നില്ല എന്നതാണ് സത്യം. ലഭ്യമായ, മേല്‍വിവരിച്ച സ്ഥിതിവിവര കണക്കുകള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. ഇതുവരെ പിടിച്ചെടുത്തത് ആകെ 63കോടി രൂപയുടെ കള്ളനോട്ടുകള്‍ മാത്രമാണ്. എന്നാല്‍ ഇവിടെ ഓര്‍ക്കേണ്ടത് കണക്കുകള്‍ എല്ലാം തന്നെ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ കണക്കുകള്‍ മാത്രമാണെന്നതാണ്. എന്നാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ പിടിക്കപ്പെടാതെ വിനിമയം ചെയ്യപ്പെടുന്ന കള്ളനോട്ടുകള്‍ പിടിച്ചെടുത്തവയുടെ എത്രമടങ്ങുകള്‍ ഉണ്ടാകും എന്നതിന് ഊഹത്തിന്‍റെ പിന്‍ബലം മാത്രം. ഇത് ഒരുപക്ഷെ നായിക് കമ്മറ്റിയുടെ കണക്കുകള്‍ക്കപ്പുറവുമാകാം.

നേപാളാണ് വ്യാജ കറന്‍സികള്‍ ഇന്ത്യയിലേക്ക്കടത്തുന്നതിന്‍റെ പ്രധാന ഇടത്താവളം. കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളനോട്ടുസംഘം നേരിട്ടാണ് വ്യാജ കറന്‍സിയെ സംബന്ധിക്കുന്ന 'എന്‍ക്വയറികളും ഓഡറുകളും' കൈകാര്യം ചെയ്യുന്നതും, സാമ്പിളുകള്‍ കാണിക്കുന്നതും അതിനു ശേഷം 'ഓര്‍ഡര്‍' സ്വീകരിച്ച് മണിക്കൂറുകള്‍ക്കകം 'കള്ളനോട്ട് കണ്‍സൈന്‍മെന്‍റ്' കാഠട്മണ്ട്ടുവില്‍ എത്തിക്കുന്നതും. തായ്‌ലാണ്ടിലുള്ള ചില പാകിസ്ഥാനികള്‍ വ്യാജ ഇന്ത്യന്‍ കറന്‍സി അവിടുന്ന് കള്ളകടത്ത് വഴി നേപ്പാളിലെത്തിക്കുന്നുമുണ്ട്. ഇങ്ങനെ പലമാര്‍ഗത്തില്‍ കൂടി നേപ്പാളിലെത്തിക്കുന്ന ഈകള്ളനോട്ടുകള്‍ താരതമ്മ്യേന സുഗമമായി ഈ സംഘം ഇന്ത്യയിലേക്ക്‌കടത്തുന്നു.

ISIയുടെ പിന്‍ബലത്തില്‍ ഈ ശ്രിംഖല ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന ഈ കള്ളനോട്ടു ശ്രിംഖലയുടെ കണ്ണികളും പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ വളരെ വ്യാപകമാണ്. സാമ്പത്തിക ഭീകരത ഇന്ത്യയില്‍ അഴിച്ചുവിടാന്‍ ശ്രീലങ്കന്‍ മണ്ണും ഉപയോഗിക്കപെടുന്നുണ്ട്. തദ്ദേശീയ തമിഴ് സംഘടനകളും LTTEയും ഈ രാജ്യാന്തര കള്ളനോട്ടുകടത്തിന്‍റെ ചാലക ശക്തികളായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാരതത്തിനെതിരെ നടക്കുന്ന സാമ്പത്തിക ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാനിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സകലവിധ സഹായവും പിന്തുണയുമുണ്ട് എന്നതിന് സ്ഥിരീകരിച്ച ധാരാളം തെളിവുകള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലേക്ക്ഇറക്കുന്നതിനായി നേപാളിലേക്കും തായ്ലാണ്ടിലേക്കും 'നയതന്ത്ര ബാഗുകള്‍' വഴി കള്ളനോട്ടുകള്‍ അയച്ചത് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. കൊളംബോയിലും ബാങ്കോകിലും ധാക്കയിലും ഉള്ള പാകിസ്ഥാന്എംബസികള്‍ക്കു ഇതിനായി പ്രത്യേക സംവിധാനങ്ങള്‍തന്നെയുണ്ട്‌. പാകിസ്ഥാന്‍ ഇന്‍റ്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സ്ഥിരമായി അവരുടെ വിമാനങ്ങളില്‍ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്കു കടത്താനായി പാകിസ്ഥാനു പുറത്തേക്ക് കൊണ്ട് പോകുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവിധ മാര്‍ഗങ്ങളില്‍ കൂടി ഇന്ത്യയിലേക്ക്കടത്താനായി കെട്ടുകണക്കിന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പാകിസ്ഥാനിലെ വിവിധ പ്രസ്സുകളില്‍ തയാറാക്കി വച്ചിരിക്കുന്നു എന്നത് തികച്ചും ഭീദിതമായ വസ്തുതയാണ്. റോ (Research and Analysis Wing) ഇന്ത്യന്‍ സര്‍ക്കാരിനു നല്കിയ ഏറ്റവും പുതിയ മുന്നറിയിപ്പു പ്രകാരം പാക്സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത പല കേന്ദ്രങ്ങളും, അതായത് ചില മുന്‍ ISI ഉദ്യോഗസ്ഥരുടെയും മുന്‍ പാക് ആര്‍മി ഉദ്യോഗസ്ഥരുടെ നേതൃത്തത്തിലുള്ള ചില ഗ്രൂപ്പുകള്‍ ഇന്ത്യന്‍ കള്ളനോട്ടു പ്രിന്‍റിംഗ് തുടങ്ങിയിട്ടുണ്ട് എന്നത് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നതിന്‍റെ ദ്രിഷ്ട്ടാന്തമാണ്. പാകിസ്ഥാനിലെ ഈ സ്ഥിതിഗതികള്‍ അങ്ങേയറ്റം ഗൌരവതരവും ഭീദിതവുമാണ് .

വ്യാജ ഇന്ത്യന്‍ കറന്‍സി സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനരീതികള്‍ അങ്ങേയറ്റം നിഗൂഡവും രഹസ്യവുമാണ്. അതുകൊണ്ട്തന്നെ അവര്‍ അവലംബിക്കുന്ന മാര്‍ഗങ്ങളെയും രീതികളെയും കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിക്കുക എന്നത് തികച്ചും ദുഷ്ക്കരവും എങ്കിലും വ്യാജ കറന്‍സി സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനരീതികളെ കുറിച്ച് ലഭ്യമായ ചില വിവരങ്ങള്‍ കാണുക:

  • ഇന്‍ഡോ-പാക്അതിര്‍ത്തി പ്രദേശങ്ങളിലെ വേലിക്കെട്ടുകള്‍ക്കടുത്തും ഇടക്കുമായി നിശ്ചിത സ്ഥലങ്ങളില്‍ കുഴിചിട്ടിരിക്കുന്ന കള്ളനോട്ടുകള്‍ പഞ്ചാബിലെയും ജമ്മു& കാഷ്മീരിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണരെയും ചെറിയ ചെറിയ കള്ളകടത്തുകാരെയും കൊണ്ട് ഉദ്ഘനനം ചെയ്യിപ്പിച്ച് ഇന്ത്യയിലേക്ക്‌ കടത്തുക.
  • ഇന്ത്യ-നേപ്പാള്‍ റൂട്ടില്‍ ഓടുന്ന വാഹനങ്ങള്‍ വഴിയുള്ള കടത്ത്.
  • സ്പേസ് ടൈം നെറ്റ്വര്‍ക്ക് എന്ന കേബിള്‍ ടെലിവിഷന്‍ ചാനലിന്‍റെ ഉടമയും കാഠട്മണ്ട്ടു ആസ്ഥാനമാക്കി പാകിസ്ഥാനിലെ ചോട്ടാ ഷക്കീല് ഗ്രൂപ്പുമായി വളരെയടുത്തു പ്രവര്‍ത്തിക്കുന്ന ഗുരുന്‍ഗ് എന്ന ജമീം ഷാ നടത്തുന്ന ഒരു പ്രസ്ഥാനം നേപ്പാളില്‍ നിന്നുള്ള വ്യാജ കറന്‍സി കടത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നുട്.
  • ഇന്ത്യയിലേക്ക്വന്‍തോതില്‍ പാകിസ്ഥാന്‍ നിര്‍മ്മിത കള്ളനോട്ടുകള്‍ എത്തിക്കുന്നതില്‍ പ്രധാനി ഇഖ്ബാല്‍ കാണ എന്ന ഒരു വ്യക്തിയാണെന്നാണ് ലഭ്യമായ മറ്റൊരു വിവരം. ഇയാള്‍ക്ക് കള്ളനോട്ട് വിതരണത്തിനും വിനിമയത്തിനും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്ത്തമായ നെറ്റ്വര്‍ക്ക്ഉണ്ട്. പഞാബിലും ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ വഴി കള്ളനോട്ടുകള്‍ എത്തുന്നുണ്ട്.
  • പാകിസ്ഥാന്‍ നിര്‍മ്മിത വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി 2007ല്‍പിടിയിലായ ഹംസ എന്ന മലയാളിയുടെ മൊഴി പ്രകാരം 200 കോടിയോളം വരുന്ന വ്യജ ഇന്ത്യന്‍ കറന്‍സി അയാളുടെ ദുബായിലുള്ള രണ്ടു കൂട്ടാളികളുടെ മാത്രം കയ്യിലുണ്ട്, കൂടാതെ ഇവരുടെ മുന്‍കാല കള്ളനോട്ടു കള്ളകടത്തിന്‍റെ 65 ശതമാനം 'വിറ്റുവരവും' ഹവാല ചാനലുകള്‍ വഴി ഇന്ത്യയില്‍ നിന്നു യു. . ഇലേക്കും പിന്നീടു പാകിസ്താനിലേക്കും തിരിച്ചും എത്തിച്ചു കഴിഞ്ഞു.
  • ദുബായില്‍നിന്ന് കള്ളനോട്ടുകള്‍ തായ് ലാന്‍ഡ്വഴി ഭൂട്ടാനിലേക്കും എത്തുന്നുണ്ട്. ജയ്ഗോണ്‍, ആലിപുര്‍ദ്വര്‍, ഫലാകാഡ, മടരീഹട്ട്, ജാല്‍പായ്ഗുരി ജില്ല, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങള്‍ കള്ളനോട്ടു വിതരണത്തിന്‍റെ നിര്‍ണ്ണായക കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. കൂടാതെ തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, രാംനാട് ജില്ലയിലെ കായല്‍പട്ടണം എന്നീ സ്ഥലങ്ങള്‍ ദക്ഷിണേന്ത്യയിലെ കള്ളനോട്ടു വിതരണ-വിനിമയത്തിന്‍റെ 'ലാന്‍ഡിഗ് സെന്‍റെറായും' (landing center) മാറി കൊണ്ടിരിക്കുന്നു.

മേല്‍പ്പറഞ്ഞതുകൊണ്ട്, പക്ഷെ, സാമ്പത്തിക ഭീകരപ്രവര്‍ത്തനം എന്ന വിപത്തിനെ ചെറുക്കാനും ഉന്മൂലനം ചെയ്യാനും ഭാരതസര്‍ക്കാരിനും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കഴിയുന്നില്ല എന്നര്‍ത്ഥമില്ല. ഇന്ത്യന്‍ ഇന്‍റ്റലിജന്‍സ് ബ്യൂറോയും (IB) റവന്യു ഇന്‍റ്റലിജന്‍സ് വിഭാഗവും (DRI) സ്തുത്യര്‍ഹമായ കര്‍ത്തവ്യങ്ങള്‍ നമ്മുടെ രാജ്യസുരക്ഷക്കായി ചെയ്യുന്നുണ്ട്. ഇന്ത്യന്‍രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഓപ്പറെഷന്‍സിന്‍റെ എടുത്തു പറയാവുന്ന നേട്ടങ്ങളാണ് ബാങ്കോക്കിലെ യൂനുസ് അന്‍സാരിയുടെയും നേപ്പാളിലെ സാജിദ് അന്‍സാരിയുടെയും അറസ്റ്റ്. അന്‍സാരിമാരുടെ അറസ്റ്റും ചോദ്യംചെയ്യലിന്‍റെയും ഫലമായി ഇന്ത്യയിലെ ഇവരുടെ ഏറ്റവും പ്രധാന ശ്രിംഖലതന്നെ ഇന്ത്യന്‍ ഇന്റ്റലിജന്‍സ് ബ്യൂറോക്കും റവന്യു ഇന്‍റ്റലിജന്‍സ് വിഭാഗത്തിനും തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. പാകിസ്താനില്‍ നിന്നാരംഭിച്ചു നേപ്പാള്‍ വഴി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ശക്തമായ വേരോട്ടമുള്ള ഒരു വ്യജ ഇന്ത്യന്‍ കറന്‍സിനോട്ട് സിന്‍ഡിക്കേറ്റിന്‍റെ ശ്രിംഖലകള്‍ നിര്‍വീര്യമാക്കാന്‍ 2008 ഓഗസ്റ്റില്‍ റവന്യു ഇന്റ്റലിജന്‍സ് വിഭാഗത്തിന് സാധിച്ചത് മറ്റൊരു പ്രധാന നേട്ടമാണ്.

ആരാണീ യൂനുസ് അന്‍സാരി?

  • ഗ്യനേന്ദ്ര രാജാവിന്‍റെ ഭരണകാലത്ത് നേപ്പാളിലെ കാബിനറ്റ്‌ മന്ത്രിയായിരുന്ന സാലിം അന്‍സാരിയുടെ മകനാണ് ഈ യുനുസ് അന്‍സാരി. നേപ്പാള്‍ കേന്ദ്രീകരിച്ചുള്ള ISIയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഏജന്‍റ്റും ഇന്ത്യയിലേക്ക്‌ കള്ളനോട്ട്, മയക്കുമരുന്ന് കടത്ത് എന്നിവയുടെ ചുക്കാന്‍ പിടിക്കുന്നതും ഇയാളാണ്. ദാവൂദ് ഇബ്രാഹിമിന്‍റെ സഹായികളിലൊരാളുമാണ്‌ ഇയാള്‍. നേപ്പാളിലെ ഒരു ടെലിവിഷന്‍ വാര്‍ത്ത ചാനലില്‍ ഇയാള്‍ക്ക് നിക്ഷേപവും ഉടമസ്ഥതയുമുണ്ട്. ഇതു കൂടാതെ നേപ്പാളില്‍ രണ്ട്‌ FM സ്റ്റേഷനുകളും അനവധി ബിസിനസ് സ്ഥാപനങ്ങളും ഇയാള്‍ നടത്തുന്നുണ്ട്. ഇതിനും പുറമേ, ഇയാള്‍ രാഷ്ട്രീയ ജനതാദള്‍ എന്ന നേപ്പാളി രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാനും നാഷണല്‍ ടെലിവിഷന്‍ ചാനല്‍ എന്ന കമ്പനിയുടെ ചെയര്‍മാനുമാണ്.
  • പാകിസ്ഥാനില്‍ നിന്നുള്ള വ്യജ ഇന്ത്യന്‍ കറന്‍സിയുടെ പുറത്തേക്കുള്ള ഒഴുക്കിന് ഇയാള്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ഇതിനായി ഇയാള്‍ക്ക് ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്‌, യു എ ഇ എന്നീ രാജ്യങ്ങളില്‍ ശക്ത്തമായ നെറ്റ്വര്‍ക്കും ഉണ്ട്. വര്‍ഷങ്ങളായി ഇയാള്‍ ഇന്ത്യന്‍ ഇന്‍റ്റലിജന്‍സ് വൃത്തങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നെങ്കിലും കഴിഞ്ഞ ഒക്റ്റോബറില്‍ മധ്യപ്രദേശ്‌ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് കള്ളനോട്ട് കേസില്‍ രണ്ടുപേരെ പിടികൂടിയപ്പോഴാണ് യുനുസ് അന്‍സാരിയുടെ കൂട്ടാളികളായ വന്‍തോക്കുകളെകുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. നേപ്പാള്‍ രാജകുമാരനായ പരസ് ആണ് ഇതില്‍ പ്രധാനി. ഇയാളും കള്ളനോട്ട് വിതരണ ശ്രിംഖലയിലെ പ്രധാനികളിലൊരാളാണ്.
  • 2010 ജനുവരിയില്‍ നേപ്പാളില്‍ വച്ച് അറസ്റ്റിലാവുമ്പോള്‍ യുനുസ് അന്‍സാരിയുടെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ നോട്ടുകളും വലിയൊരളവു ഹെറോയിനും പിടികൂടിയിരുന്നു.

കള്ളനോട്ടുകളുടെ വ്യാപനം ചെറുക്കാനായി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ ആലോചിക്കുന്ന നടപടികള്‍ ഇവയാണ് :

  • കറന്‍സിയില്‍ കൂടുതല്‍ രഹസ്യ സുരക്ഷാ കോഡുകളും മറ്റനുബന്ധസംവിധാനങ്ങളും ചേര്‍ക്കുക.
  • കറന്‍സി പേപ്പറും പ്രിന്‍റിംഗ് മഷിയായ 'ഇന്‍ഗാലിയോ ഇങ്കും' നമ്മുടെ ആവശ്യം നിറവേറ്റുന്നത്ര ആഭ്യന്തരമായി ഉല്പ്പാദിപ്പിക്കുക. ഹോഷന്‍ഗാബാദിലെ സെക്ക്യൂരിറ്റി പ്രസ്സില്‍ 2008ല്‍228 മെട്രിക് ടണ്‍ കറന്‍സി പേപ്പറാണ് നാം ആകെ ഉല്‍പ്പാദിപ്പിച്ചത്. ഇത് നമ്മുടെ ആവശ്യങ്ങള്‍ക്ക് തുലോം പര്യാപ്ത്തമായിരുന്നില്ല.
  • ഇതു കൂടാതെ CBI , DRI എന്നീ ഏജന്‍സികളുടെ പുനരേകീകരണവും കള്ളനോട്ടുകളുടെ അന്വേഷണത്തിന് പ്രതെയ്ക സെല്ലുകളുടെ രൂപീകരണവുംമാണ് മറ്റൊരു നടപടി.

പക്ഷെ നമ്മുടെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഈ വിപത്തിനെ ചെറുക്കാന്‍ ഈ നടപടികള്‍ പര്യാപ്തമല്ല. പോലീസിങ്ങും മറ്റു ഇന്‍റ്റലിജന്‍സ് സംവിധാനങ്ങളും ശക്ത്തി പ്പെടുത്തുന്നതോളം തന്നെ പ്രാധാന്യമുണ്ട് കാലേകൂട്ടിയുള്ള നടപടികള്‍ക്കും നീക്കങ്ങള്‍ക്കും (Proactive Measures). നമുക്കാവശ്യമുള്ളത്ര കറന്‍സി പ്രിന്‍റിംഗ് പേപ്പറും, മഷിയും മറ്റു രാജ്യങ്ങളെയോ കമ്പനികളെയോ ആശ്രയിക്കാതെ സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ നമുക്ക് കഴിയണം. അതുപോലെ തന്നെ നൂതനമായ തനതു പ്രിന്‍റിംഗ് ടെക്നോളജിയും ആഭ്യന്തരമായി വികസിപ്പിക്കണം. ചന്ദ്രനില്‍ സ്വന്തമായി ഉപഗ്രഹം ഇടിച്ചിറക്കി അവിടെ ജലത്തിന്‍റെ സാന്നിധ്യം വരെ കണ്ടെത്തിയ നമുക്ക് ഇനിയും ഇത് സാധിക്കുന്നില്ല എന്നു പറയുന്നത് തികച്ചും അപമാനകരമാണ്. ഇവിടെ ആദ്യം വേണ്ടത് ശക്ത്തമായ രാഷ്ട്രീയ ഇച്ചാശക്ത്തിയും കാഴ്ചപ്പാടുമാണ് .


കള്ളനോട്ടുകള്‍ പെരുകുന്നത് വഴി ഒരു രാജ്യത്ത് അതിലെ കറന്‍സിയുടെ വിശ്വാസ തകര്‍ച്ചയും മൂല്യശോഷണവും അതു വഴി സാമ്പത്തിക ആരാജകത്വവും സമ്പദ്ഘടനയുടെ തന്നെ തകര്‍ച്ചയുമാണ് സൃഷ്ട്ടിക്കപെടുന്നത്. ജനങ്ങളുടെ അധ്വാനത്തിനും, പ്രയത്നങ്ങള്‍ക്കും അവരുടെ സമ്പാദ്യങ്ങള്‍ക്കും യാതൊരു വിലയും മൂല്യവുമില്ലാത്ത അവസ്ഥ. രാജ്യത്തെ നിലവിലുള്ള കറന്‍സിയില്‍ ആര്‍ക്കും വിശ്വാസമില്ലാതാവുന്ന സ്ഥിതി, നാണയപ്പെരുപ്പം മൂന്നക്കത്തിലോ അതിലും കൂടുതലോ എത്തുന്ന അവസ്ഥ, അഭ്യന്തര വ്യാവസായിക തകര്‍ച്ച. ഇതൊക്കെയാണ് സാമ്പത്തിക ഭീകരത വഴി നമ്മുടെ ശത്രുക്കള്‍ ലക്ഷ്യമിടുന്നതും. കള്ളനോട്ട് എന്ന മഹാവിപത്തിനെ ഒരു വലിയൊരു പരിധിവരെയെങ്കിലും തുടച്ചു നീക്കി നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിന്‍റെ എല്ലാവിധ നെറ്റ്വര്‍ക്കുകളും കൂട്ടാളികളെയും ഇവര്‍ക്ക് തണലേകുന്ന രാജ്യത്തെയും മുച്ചൂടും ഉന്മൂലനം ചെയ്യണം.

ഭാരതത്തിനു ചരിത്രപരമായി തന്നെ സാമ്രാജ്യത്ത മോഹങ്ങളില്ല. പക്ഷെ അതിനര്‍ത്ഥം ഭാരതത്തിന്‍റെ സ്വന്തം സാമ്രാജ്യത്വ അസ്ഥിത്വത്തിനെതിരെ ശത്രുക്കളും അവരുടെ പിണിയാളുകളായി നില്‍ക്കുന്ന മതഭ്രാന്തരായ ചില രാജ്യദ്രോഹികളും നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ധാര്‍ഷ്ട്ട്യത്തിനും സര്‍വംസഹായായി വിധേയയവുക എന്നല്ല.

ശത്രു രാജ്യത്തിന്‍റെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തങ്ങള്‍ ഒന്നല്ല പതിനായിരം ചര്‍ച്ചകള്‍ നടത്തിയാലുംഅവസാനിക്കാന്‍ പോകുന്നില്ല. അതുപോലെ ഭാരതത്തിനകത്തും പുറത്തുമുള്ള മലയാളികളടക്കമുള്ള രാജ്യദ്രോഹികളെ നേരിടാന്‍ഇപ്പോഴുള്ള നിയമങ്ങള്‍ പര്യപ്തവുമല്ല. ശത്രു രാജ്യത്തിനെതിരെ ഇനി നടപടികളാണ് വേണ്ടത്. യുദ്ധമാണ് അവസാന മാര്‍ഗമെങ്കില്‍അതുതന്നെ വേണം. പക്ഷെ യുദ്ധം ശത്രുക്കളുടെ തായ്വേരറുക്കാന്‍ തക്ക ശക്ത്തമായിരിക്കണം. അതുപോലെ തന്നെ ആവശ്യമാണ് രാജ്യത്തെ നിയമങ്ങളിലും നിയമ സംവിധാനങ്ങളും കൂടുതല്‍ കര്‍ക്കശമാക്കണം. മുംബൈ കൂട്ടകുരുതി നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും രാജ്യദ്രോഹ-ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ വാഗ്ദാനം ചെയ്ത പ്രതെയ്ക നിയമം കൊണ്ടുവരാന്‍ ഇപ്പോഴത്തെ UPA ഗവണ്‍മെന്‍റ്നായിട്ടില്ല. ഇവര്‍ ആര്‍ക്കുവേണ്ടിയാണ് അല്ലെങ്കില്‍ എന്തിനു വേണ്ടിയാണു കാത്തിരിക്കുന്നത്? ഇനിയും കൂടുതല്‍ കൂടുതല്‍ 26 /11 /2008കള്‍ക്ക് വേണ്ടിയോ?

2001ലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിലെ മുഖ്യപ്രതിയായ മുഹമ്മദ്അഫ്സലിന്‍റെ വധശിക്ഷ എത്രയും പെട്ടന്ന് നടപ്പാക്കണം. അജ്മല്കസബ്, തടിയന്‍റ്റവിട നസീര്‍, സഫ്രാസ്നവാസ്, അബ്ദുള്‍ ഹാലിം തുടങ്ങി രാജ്യദ്രോഹ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട എല്ലാവരുടെയും വിചാരണ ചുരുങ്ങിയ കാലയളവിനുള്ളില്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി തൂക്കികൊല്ലണം. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിച്ച് ഭാരതത്തിനെതിരെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന C.A.M ബഷീര്‍ തുടങ്ങി മറ്റെല്ലാവരെയും എത്രയും പെട്ടന്ന് നിയമത്തിന്‍റെ മുന്‍പില്‍കൊണ്ടുവരണം.

ശത്രുരാജ്യത്തിന്‍റെയോ, സംഘടനകളുടെയോ മതപ്രസ്ഥാനങ്ങളുടെയോ എന്നുവേണ്ട ഏതെങ്കിലും വ്യക്തികളുടെയോ രാജ്യങ്ങളുടെയോ പക്ഷം ചേര്‍ന്ന് ഭാരതത്തിന്‍റെ അഖണ്ടതക്കും അസ്ഥിത്വത്തിനുമെതിരെ നടത്തുന്ന ഏതു നീക്കവും രാജ്യദ്രോഹമാണ്. അങ്ങിനെയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരും അവരെ അതിനു സഹായിക്കുന്നവരും, ഒത്താശ ചെയ്യുന്നവരും ഒരേ സമയം രാജ്യദ്രോഹികളാണ്. അതില്‍ ഒന്ന് ചെറുത്മറ്റൊന്ന് വലുത് എന്നൊരു മാനദണ്ഡം ആവശ്യമില്ല. രാജ്യദ്രോഹം ഏതു തോതിലുള്ളതായാലും രാജ്യദ്രോഹമാണ് അതിനു വധ ശിക്ഷയെ കുറഞ്ഞ് ഒരു ശിക്ഷയും പാടില്ല. ചില ശക്ത്തമായ സര്‍ക്കാര്‍ നടപടികള്‍ അപൂര്‍വ്വമായി എങ്കിലും ഉണ്ടാകുമ്പോള്‍ അതിനെ 'ഭരണകൂട ഭീകരത' എന്നുവിളിച്ചു പുകമറ സൃഷ്ട്ടിക്കുന്നവരുടെയും അതിനു ഓശാന പടുന്നവരുടെയും യഥാര്‍ത്ഥ ഉദ്ദേശം തിരിച്ചറിയണം. പ്രതെയ്കിച്ചും കേരളത്തിലെ ചില സംഘടനകളെയും അവര്‍ നടത്തുന്ന മാധ്യമങ്ങളെയും അതില്‍ അവര്‍ക്ക് വേണ്ടി എഴുതുന്നവരും സംസാരിക്കുന്നവരുമായ ചില അഭിനവ ബുദ്ധിജീവികളെ പ്രത്യേകം നിരീക്ഷിക്കേണ്ടത് അത്ത്യാവശ്യമാണ്.

സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടത്ഉചിതമെന്നു കരുതുന്നു. ഗള്‍ഫ്രാജ്യങ്ങളില്‍ ധാരാളം മുസ്ലിം അമുസ്ലിം സംഘടനകളുണ്ട്. ഇതില്‍പെട്ട കുറച്ചു യുവാക്കളെങ്കിലും പ്രത്യേകിച്ചും മലയാളികള്‍ എങ്ങിനെയും ഗള്‍ഫില്‍ എത്തിയതിനു ശേഷം തീവ്ര-സങ്കുചിത-മതപ്രവര്‍ത്തനങ്ങളിലും അതുവഴി തീവ്രവാദ-ഭീകര പ്രസ്ഥാനങ്ങളിലേക്കും തിരിക്കപ്പെടുന്നുണ്ടോ എന്ന സംശയം നിലവിലുണ്ട്. ഇങ്ങനെയുള്ളവരെ അവരകപ്പെട്ടിരിക്കുന്ന ദൂഷിത വലയങ്ങളില്‍ നിന്ന് ബന്ധപ്പെട്ട സാമുദായിക സംഘടനാ നേതാക്കള്‍ എങ്ങിനെയും മോചിപ്പച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവരണം. രാജ്യദ്രോഹ പ്രവര്‍ത്തികളില്‍ പിന്നെയും ഏര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തുകയും അവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികളെയും പോലീസിനെയും അറിയിക്കാനും പൌരധര്‍മ്മത്തെകരുതി ഈ സംഘടനാ നേതാക്കള്‍ തയ്യാറാകണം. കൂടാതെ അടിക്കടി നടത്തുന്ന മതപ്രഭാഷണങ്ങളും മറ്റും ഭാരതത്തിനകതും പുറത്തുമുള്ള ഭാരതീയരായ ബഹുസ്വര സമൂഹത്തിന്‍റെ സമാധാനപരമായ ജീവിതവും പ്രതെയ്കിച്ചു ഐക്യവും ഊട്ടിയുറപ്പിക്കാന്‍കൂടി വേണ്ടിയുള്ളതാവണം. അതല്ലാതെ ഒരു മതത്തെയോ സംസ്ക്കരത്തെയോ അധിനിവേശിക്കാനോ അല്ലെങ്കില്‍ മസ്തിഷ്ക്ക പ്രക്ഷാളനംഎന്ന കുടില തന്ത്രത്തിനോ വേണ്ടിയുള്ളതാവരുത്.

(Curtsy for News: The Economic Times, The Tribune, Zee News, Asian Age, Times of India & The Hindu)