Tuesday, November 25, 2008
Wednesday, November 19, 2008
Thursday, November 6, 2008
Wednesday, October 29, 2008
Monday, October 27, 2008
Saturday, October 25, 2008
Thursday, October 23, 2008
Thursday, September 25, 2008
Saturday, September 20, 2008
Thursday, September 18, 2008
Wednesday, September 17, 2008
Thursday, September 11, 2008
Wednesday, September 10, 2008
Thursday, September 4, 2008
Monday, August 25, 2008
Thursday, August 14, 2008
Sunday, July 27, 2008
Thursday, July 24, 2008
Monday, July 21, 2008
Sunday, July 20, 2008
Thursday, July 17, 2008
Wednesday, July 16, 2008
Tuesday, July 15, 2008
Monday, July 14, 2008
Thursday, July 10, 2008
Wednesday, July 9, 2008
Sunday, July 6, 2008
Saturday, July 5, 2008
Thursday, July 3, 2008
അമര്‍നാഥ് : ഐതീഹ്യവും, ആനുകാലീക സംഭവങ്ങളും: ഒരു സമഗ്രാവലോകനം
അമര്‍നാഥ് ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു?

ശ്രീനഗറില്‍ നിന്നു ഏകദേശം 145 km കിഴക്ക് മാറി ഹിമലയന് താഴ്വരകളില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹക്ക് 90 അടി നീളവും 150 അടി ഉയരവുമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നു 4000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹയില്‍ ഹൈന്ദവ ദൈവങ്ങളുടെ പ്രതിരൂപം എന്ന് വിശ്വസിക്കപ്പെട്ടു പോരുന്ന 4 മഞ്ഞു രൂപാന്തരങ്ങള്‍ അല്ലെങ്കില്‍ മഞ്ഞു പാളികള്‍ കാണപ്പെടുന്നു. ഇതില്‍ ഏറ്റവും വലിയ മഞ്ഞു രൂപാന്തരത്തെ ശിവലിംഗമായും അതിന് തൊട്ടു ഇടതു ഭാഗത്തുള്ള മഞ്ഞു പാളിയെ ഗണപതിയായും സങ്കല്പിച്ചു പോരുന്നു. അതുപോലെ ശിവലിംഗത്തിന്റെ വലതു ഭാഗത്തുള്ള മഞ്ഞു രൂപാന്തരങ്ങളെ പാര്‍വതിയായും ഭൈരവനായും വിശ്വസിച്ചു പോരുന്നു.
ഈ മഞ്ഞു രൂപാന്തരങ്ങളെ Ice-Stalgamites എന്നാണ് ശാസ്ത്ര ലോകം വിവക്ഷിച്ചിട്ടുള്ളത്. അതായത് ചുണ്ണാമ്പു പോലുള്ള ലവണങ്ങള്‍ അടങ്ങിയ ജലം പതുക്കെ തുള്ളിതുള്ളിയായി പതിക്കുന്നതുമൂലം ഉണ്ടാവുന്ന മഞ്ഞു പാറ. ഇവ സാധാരണയായി മേയ്- ആഗസ്ത് മാസങ്ങളില്‍ ഉരുകാന്‍ തുടങ്ങുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഐതീഹ്യപരമായി പ്രസ്തുത പ്രതിഭാസത്തെ ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങള്‍ക്കനുസരിച്ച് ശിവലിംഗത്തിന്റെ
വികാസ- സങ്കോചങ്ങളായും പൌര്‍ണമി ദിവസം അതായതു രക്ഷാബന്ദന് ദിവസം ശിവലിംഗത്തിനു അതിന്റെ ഏറ്റവും കൂടിയ ഉയരമായ 12 അടിയില്‍ കൂടുതലാവുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. ഈ ദിവസമാണ് പരമശിവന് ഈ ഗുഹയില്‍ പ്രത്യക്ഷനായതായി വിശ്വസിക്കപ്പെട്ടു പോരുന്നത്.

ശ്രീനഗറില്‍ നിന്നു ഏകദേശം 145 km കിഴക്ക് മാറി ഹിമലയന് താഴ്വരകളില്‍ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹക്ക് 90 അടി നീളവും 150 അടി ഉയരവുമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നു 4000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹയില്‍ ഹൈന്ദവ ദൈവങ്ങളുടെ പ്രതിരൂപം എന്ന് വിശ്വസിക്കപ്പെട്ടു പോരുന്ന 4 മഞ്ഞു രൂപാന്തരങ്ങള്‍ അല്ലെങ്കില്‍ മഞ്ഞു പാളികള്‍ കാണപ്പെടുന്നു. ഇതില്‍ ഏറ്റവും വലിയ മഞ്ഞു രൂപാന്തരത്തെ ശിവലിംഗമായും അതിന് തൊട്ടു ഇടതു ഭാഗത്തുള്ള മഞ്ഞു പാളിയെ ഗണപതിയായും സങ്കല്പിച്ചു പോരുന്നു. അതുപോലെ ശിവലിംഗത്തിന്റെ വലതു ഭാഗത്തുള്ള മഞ്ഞു രൂപാന്തരങ്ങളെ പാര്‍വതിയായും ഭൈരവനായും വിശ്വസിച്ചു പോരുന്നു.
ഈ മഞ്ഞു രൂപാന്തരങ്ങളെ Ice-Stalgamites എന്നാണ് ശാസ്ത്ര ലോകം വിവക്ഷിച്ചിട്ടുള്ളത്. അതായത് ചുണ്ണാമ്പു പോലുള്ള ലവണങ്ങള്‍ അടങ്ങിയ ജലം പതുക്കെ തുള്ളിതുള്ളിയായി പതിക്കുന്നതുമൂലം ഉണ്ടാവുന്ന മഞ്ഞു പാറ. ഇവ സാധാരണയായി മേയ്- ആഗസ്ത് മാസങ്ങളില്‍ ഉരുകാന്‍ തുടങ്ങുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഐതീഹ്യപരമായി പ്രസ്തുത പ്രതിഭാസത്തെ ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങള്‍ക്കനുസരിച്ച് ശിവലിംഗത്തിന്റെ

ആരാണ് ഈ ഗുഹ കണ്ടെത്തിയത് ?
പൌരാണീക ഹൈന്ദവ മതഗ്രന്ഥങ്ങളില്‍ പരാമര്‍ശമുള്ള ഈ പുണ്യസങ്കേതത്തിനു ഏകദേശം 5000 കൊല്ലത്തെ പഴക്കമുള്ളതായി കരുതപ്പെടുന്നു. എന്നിരുന്നാലും എങ്ങിനെ ആര് എന്ന് ഈ ഗുഹ കണ്‍ടെതിയെന്നു കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഈ ഗുഹയെകുറിച്ചുള്ള ഐതീഹ്യ പ്രതിപാദ്യം ഇങ്ങനെ: ഒരിക്കല്‍ ബൂട്ടാ മാലിക് എന്ന് പേരുള്ള ഒരു മുസ്ലിം ആട്ടിടയന് ഒരു സന്യാസിയെ കണ്ടുവെന്നും ആ സന്ന്യാസി ബൂട്ടാ മാലികിന് ഒരു സഞ്ചി കല്‍ക്കരി കൊടുത്തെന്നും അതുമായി വീട്ടിലെത്തിയ ബൂട്ടാമാലിക്കിനു സഞ്ചിയില്‍ നിറയെ സ്വര്‍ണമാണ് കാണാന്‍ കഴിഞ്ഞതെന്നും തുടര്‍ന്ന്

അമര്‍നാഥ് യാത്ര എല്ലാ വര്‍ഷവും ആരംഭിക്കുന്നതെപ്പോള് ?
എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ സംഘാടകര്‍ ജമ്മു & കശ്മീര്‍ ഗവണ്മെന്റ്ആണ്. മൂന്നു മുതല്‍ നാല് ലക്ഷം വരെ തീര്‍ഥാടകര്‍ കഠിനമായ കാലാവസ്ഥയെ വിഗണിച്ചും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെയും ശിവ ലിംഗ ദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായും യാത്രയില്‍ പങ്കെടുക്കുന്നതയാണ് കണക്കുകള്‍ കാണിക്കുന്നത് . 5 ദിവസം നീളുന്ന, മൊത്തം 40 മൈല്‍ ദൂരമുള്ള അമര്‍നാഥ് യാത്രയില്‍ മഞ്ഞു പുതച്ച സുന്ദരമായ ഹിമവല്‍ താഴ്വരകളും തടാകങ്ങളും ഹൃദയാവര്‍ജ്ജകമായ ഹിമാലയന്‍ പൂക്കളും ചെടികളും ഒക്കെകൊണ്ടു അവര്‍ണ്ണനീയമായ അനുഭൂതി ഉളവാക്കുമെങ്കിലും അപ്രതീക്ഷിതവും പൊടുന്നനെയുള്ളതുമായ കാലാവസ്ഥാ വ്യെതിയാനം കൊണ്ടു അത്യന്തം ദുഷ്ക്കരവും അപകടം പതിയിരിക്കുന്നതുമാണ് . മഴ നിത്യനെയുള്ളതും അതെസമയം മഞ്ഞുവീഴ്ച്ചയും സാധാരണയാണ് . പകല്‍ താപനില -൫ ഡിഗ്രീയിലും താഴ്ന്നു കാണപ്പെടാറൊണ്ട് പലപ്പോഴും.

കഴിഞ്ഞ അമര്‍നാഥ് യാത്രയിലെ വിവാദം:
വര്‍ദ്ധിതമായ അന്തരീക്ഷ ഊഷ്മാവ് നിമിത്തം 2007ല്‍ ശിവലിംഗം ഉരുകി എന്ന അന്നത്തെ അമര്‍നാഥ് ഷ്രൈന് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടാണ് വിവാദത്തിനു തിരികൊളുത്തിയത് . പ്രധാന മഞ്ഞു ശിവലിംഗം ഉരുകിയെങ്കിലും പാര്‍വതിയുടെയും ഗണപതിയുടെയും ബിംബങ്ങള്‍ എന്ന് വിശ്വസിച്ചു പോരുന്നവക്ക് തകരാറൊന്നും സംഭവിച്ചില്ല. പക്ഷെ ഈ റിപ്പോര്‍ട്ട് വന്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയും തുടര്‍ന്ന് പലതരം വ്യാഖ്യാനങ്ങള്‍ പല കോണില്‍ നിന്നു ഉണ്ടാവുകയും ചെയ്തു. ചിലര്‍ മനുഷ്യ ഇടപെടലുകള്‍ കൊണ്ടാണ് ശിവലിംഗം ഉരുകിയ

പക്ഷെ എന്തുതന്നെയായാലും ശിവലിംഗത്തി ന്റെ യഥാര്‍ത്ഥ ഉയരം വര്‍ഷങ്ങളായി കുറഞ്ഞു കൊണ്ടിരിക്കുന്നു. 12 അടി ഉയരമുണ്ടായിരുന്ന പ്രധാന മഞ്ഞു ശിവലിംഗം ഇപ്പോള്‍ 6 അടിയായും ചിലപ്പോള്‍ അതിലും താഴ്ന്നും കാണുന്നുണ്ട്. പിന്നീട് അമര്‍നാഥ് ഷ്രൈന് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തന്നെ ഈ മഞ്ഞു ശിവലിംഗത്തിനുണ്ടായ അവസ്ഥാന്തരം സ്വാഭാവിക പ്രതിഭാസമാണെന്നും വര്‍ഷാവര്‍ഷങ്ങളിലെ ഭൌമഊഷ് മാവനുസരിച്ചു ഇതു ഉണ്ടായി കൊണ്ടിരിക്കുമെന്നും തിരുത്തി പറയുകയുണ്ടായി.
പക്ഷെ പല മുഖ്യധാരാ മാധ്യമങ്ങളിലും ശിവലിംഗത്തിനുണ്ടായ അവസ്ഥാന്തരം മനുഷ്യ ഇടപെടലുകള്‍ മൂലമാണെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗുപ്ത കമ്മീഷനെ അന്വേഷണത്തിനായി നിയോഗിക്കുകയും കമ്മീഷന് ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ഉണ്ടായി.
അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദം:
സിന്ധ് ഫോറസ്റ്റ് ഡിവിഷനില്‍പെട്ട 39.88 ഹെക്റ്റര്‍ ഭൂമി അമര്‍നാഥ് ഷ്രൈന് ബോര്‍ഡിനു പാട്ട (ലീസ്) വ്യവസ്ഥയില്‍ കൈമാറിക്കൊണ്ട് ജമ്മു & കാശ്മീര്‍ സര്‍ക്കാര്‍ 2008 മേയ് 26നു ഇറക്കിയ ഒരു ഉത്തരവാണ് ഇപ്പോഴത്തെ വിവാദഹേതു . പ്രസ്തുത ഭൂമി തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക ഷെഡുകള്‍ കെട്ടാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് പാട്ട കരാര്‍ വ്യവസ്ഥ. പാട്ട കരാര്‍ നടപ്പാക്കിയാല്‍ അത് സിന്ധ് വനമേഖലയില്‍ പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്ന വാദവുമായി ചില പരിസ്ഥിതി വാദികള്‍ ആദ്യം രംഗത്ത് എത്തിയെങ്കിലും പ്രസ്തുത ഭൂമി കൈമാറ്റ ഉത്തരവ് വന്‍ രാഷ്ട്രീയ വിവാദത്തിനും രാഷ്ട്രീയ അവസരവാദത്തിനും നാന്ദി കുറിക്കാന്‍ അധികം താമസം വേണ്ടി വന്നില്ല.
ജമ്മു & കാശ്മീര്‍ അസംബ്ലി തിരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കാനിരിക്കെ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും സ്വന്തം മകളുടെ ജീവനുമുന്നില് രാജ്യ സുരക്ഷയോ അല്ലെങ്കില്‍ മറ്റെന്തുമോ തനിക്കൊന്നുമല്ലെന്നു തെളിയിച്ച ശ്രീ. മുഫ്തി മുഹമ്മദ് സയ്ദിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അവസരത്തിനൊത്തുയര്‍ന്നു ! കാശ്മീര്‍ താഴ്വരയില് നിര്‍ണായക സ്വാധീനം ഒള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കരാറിനെതിരെ ശക്തമായി രംഗത്ത് വരികയും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കൂട്ട് കക്ഷി സര്‍ക്കാരില്‍ നിന്നു തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയും തുടര്‍ന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.
കരാറിനെതിരെയുള്ള പി.ഡി.പി.യുടെ നിലപാടില്‍ പ്രതിഷേധിച്ചു ബി. ജെ . പി . രംഗത്ത് വരികയും ചെയ്തതോടെ ജമ്മു & കാശ്മീരിന്റെ രാഷ്ട്രീയ രംഗവും ഒപ്പം മനുഷ്യ മനസ്സുകളും കലുഷിതമാവുകയയിരുന്നു. കരാര്‍ വിരോധികള്‍ തീര്‍ഥാടകരെ ആക്രമിക്കുന്നിടംവരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കാന് പി. ഡി. പിയെ പോലുള്ള നിക്ഷിപ്ത രാഷ്ട്രീയ കഷികള്‍ക്ക് സാധിച്ചു. തുടര്‍ന്നുള്ള പോലീസ് വെടിവെപ്പും മരണങ്ങളും അതെ തുടര്‍ന്ന് പ്രസ്തുത ഭൂമി പാട്ട കരാര്‍ ജമ്മു സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തതോടു കൂടി വിവിധ ഹൈന്ദവ സംഘടനകളുടെയും സംഘ-പരിവാര്‍ ബി.ജെ. പി. രാഷ്ട്രീയ കക്ഷികളുടെയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തുകയും വിവാദത്തിനു ഒരേസമയം ദേശീയ-ഹൈന്ദവ മാനം കൈവരിക്കുകയുമുണ്ടായി.
ഇവിടെ പരിഗണിക്കപെടെണ്ട പല കാര്യങ്ങളുമുണ്ട്:
മുസ്ലീം മതം ഔദ്യോഗീക മതമായി സ്വീകരിച്ചിട്ടുള്ള ഒരു രാജ്യങ്ങളിലും കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പദ്ധതിയാണ് ഹജ്ജ് തീര്‍ഥാടനതിനു സര്‍ക്കാര്‍ സബ്സിഡി !. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്നതാണ് കോണ്‍ഗ്രസ് സംസ്ക്കാരം എന്ന് സ്ഥാനത്തും അസ്ഥാനത്തുംഒക്കെ വിളിച്ചു പറയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍കാല ഗവര്‍മെന്റിന്റെ സംഭാവനയാണ് ഹജ്ജ് സബ്സിഡി ഇനത്തില്‍ വര്‍ഷാവര്‍ഷം 500 കോടി!. കാര്യങ്ങള്‍ അവിടം കൊണ്ടും കഴിയുന്നില്ല. ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസിക്കാന്‍ ഒരുക്കിയിട്ടുള്ള 'ഹജ്ജ് ഹൌസ്' നിര്‍മ്മാണങ്ങള്‍ക്കും നിര്‍ലോഭമായി സര്‍ക്കാര്‍ വക ധന സഹായം!.
ഹിന്ദു സംസ്ക്കരത്തിന്റെ ഉറവിടമാണ് ആര്‍ഷ ഭാരതമെങ്കിലും പല വിധ സംഭവ പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ റിപ്പബ്ലിക് രൂപം കൊണ്ടു അതോടൊപ്പം ഒരു മതത്തോടും പ്രത്യക അനുഭവമോ പ്രതിപത്തിയോ ഇല്ലാത്ത ഒരു ഭരണഘടന നിലവില്‍ വന്നു. ഇങ്ങനെയുള്ള പശ്ചാത്തലത്തില്‍ ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതരത്തില് സര്‍ക്കാര്‍ ധന സഹായവും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തീര്‍ഥാടനവും ഒരു തരത്തിലും ന്യായീകരിക്കാനും അംഗീകരിക്കാനും സാധിക്കില്ല.
അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് കേവലമായ അടിസ്ഥാന സൌകര്യങ്ങള്‍ പോലും ചെയ്തു കൊടുക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനമല്ലാത്ത വനഭൂമി പാട്ട വ്യവസ്ഥയില്‍ പോലും നല്കാന് തയ്യാറല്ലെങ്കില്‍ അത് തികഞ്ഞ ഏക പക്ഷീയതയും മത നിന്ദയുമാണ്.
ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കില്ലാത്ത ഒരു അവകാശവും ന്യൂനപക്ഷം എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് പാടില്ല. തന്നെയുമല്ല ഒരു മതത്തെയും പരിപോഷിപ്പിക്കുന്ന സമീപനം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലുമില്ല. അങ്ങിനെയെങ്കില്‍ ഹജ്ജ് സബ്സിഡിയുടെ പേരിലും ഹജ്ജ്-ഹൌസ് നിര്‍മ്മാണത്തിന്റെ പേരിലുമുള്ള പൊതു-ഖജനാവ് കൊള്ള നിര്‍ത്തലാക്കണം.
ഓയില്‍-പൂള് അക്കവുണ്ട് എന്ന പേരില്‍ അടുത്ത കാലം വരെ നിലവിലുണ്ടായിരുന്ന എണ്ണ സബ്സിഡിക്കുള്ള സഞ്ചിത നിധി നിര്‍ത്തലാക്കി ആഗോള എണ്ണ വില വര്‍ധനയുടെ ഭാരം ജനങ്ങളും അതെ പോലെ ചുമക്കണം എന്ന വാദം ഉന്നയിക്കുന്നവര്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടത് അവനവന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ചുള്ള പുണ്യസങ്കേതങ്ങളില് സന്ദര്‍ശിക്കുമ്പോള്‍ അത് മറ്റു മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട പൊതു- ഖജനാവിലെ പണമുപയോഗിച്ചല്ല മറിച്ച് അവനവന് കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പണമുപയോഗിചാവണം എന്ന കേവലമായ സാമാന്യ ബോധമാണ്. അങ്ങനെയുള്ള തീര്ഥാടനങ്ങള് മാത്രമേ യഥാര്‍ത്ഥ തീര്‍ഥാടനമാവൂ അല്ലാത്തതൊക്കെ വെറും തീര്‍ഥാഭാസമേയാവൂ .....
Subscribe to:
Posts (Atom)