Wednesday, June 4, 2008
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ദ്ധിപ്പിച്ചു; നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍
പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും പാചക വാതകം സിലിണ്ടറിന് 50 രൂപയുമാണ് വര്‍ദ്ധന. കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്‌രയാണ് വിലവര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും. മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനയില്ലെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും തീരുവയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എക്‌സൈസ് തീരുവയില്‍ ഒരു ശതമാനവും കസ്‌റ്റംസ് തീരുവയില്‍ അഞ്ച് ശതമാനവുമാണ് ഇളവ്.
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പ്രതിവര്‍ഷം 225,000 കോടി രൂപയുടെ നഷ്‌ടം എണ്ണക്കമ്പനികള്‍ നേരിടുന്നുവെന്നാണ് കണക്ക്. ബുധനാഴ്‌ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്യും. പെട്രോളിയം ഉത്‌പ്പന്നങ്ങളുടെ വില വര്‍ദ്ധനയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കും.
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍
ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്താനും ഇടതുപക്ഷം തീരുമാനിച്ചു.
ഒരു ഉപചോദ്യം : ഈ പെട്രോള്‍ വില വര്‍ധന മൂലം ജനങ്ങള്ക്ക് ഉണ്ടാവുന്ന ജീവിത ദുരിതങ്ങള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ കുറയുമോ?

Subscribe to:
Posts (Atom)