Monday, June 30, 2008
Sunday, June 29, 2008
Thursday, June 26, 2008
Wednesday, June 25, 2008
Tuesday, June 24, 2008
Monday, June 23, 2008
ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'വിവാദ' ഭാഗങ്ങള്‍





ഈ പാഠഭഗങ്ങളില്‍ എവിടെയാണ് മതനിരാസവും നിരീശ്വരവാദവും പ്രോത്സാഹിപ്പിക്കപ്പെടുന്നത് ? മറിച്ച് സങ്കുചിതമായ മത മൌലിക ചിന്തകള്‍ക്കും മതകേന്ദ്രീകൃത അല്ലെങ്കില്‍ മതാധിഷ്ട്ടിത ബന്ധങ്ങള്‍ക്കെല്ലാം ഉപരി മാനവികതയും മനുഷ്യത്വും സമഭാവനയുമാണ് വേണ്ടത് എന്ന് കുട്ടികളെ പഠിപ്പിക്കാനല്ലേ പ്രസ്തുത പാഠഭാഗങ്ങള്‍ സഹായിക്കൂ? അത് പോലെ മതനിരസത്ത്തിനു പകരം അവനവനു ഇഷ്ട്ടമുള്ള മതംസ്വീകരിക്കാം എന്ന് കൂടി പറയുമ്പോ മത സ്വാംശീകരണം അല്ലെ ആത്യന്തികമായി സംഭവിക്കുക?
Sunday, June 22, 2008
Thursday, June 19, 2008
Wednesday, June 18, 2008
ബലേ ഭേഷ്..ഈ മലപ്പുറം മലയാളം ...........!
ടീച്ചര്‍ : ബുക്ക് വാങ്ങിയില്ലേ?
കുട്ടി: ഇല്ല ടീച്ചര്‍, അടക്ക വിറ്റിട്ട് മാങ്ങാ.
ടീച്ചര്‍: ഫീസ് അടച്ചില്ലേ?
കുട്ടി: ഇല്ല ടീച്ചര്‍, മാങ്ങാ വിറ്റിട്ട് അടയ്ക്ക.....
Tuesday, June 17, 2008
'മല്ലു' എന്നാല്‍ ഇതൊക്കെയാ ...!

മലയാളിയുടെ വിളിപ്പേരാണു 'മല്ലു. എന്നാല്‍ മല്ലു ഇന്ന് പ്രത്യേക വര്‍ഗമായി മാറിക്കഴിഞ്ഞു.എല്ലാ മല്ലുവും മലയാളിയാണ്. എന്നാല്‍,എല്ലാ മലയാളിയും മല്ലുവല്ല.ഒരു മല്ലു ചൊല്ല്. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള വിദേശവിമാനം. നേരം പാതിരാ. വിമാനം മുഴുവന്‍ മലയാളീസ്... വീട്ടില്‍ പെണ്ണുമ്പിള്ളയെ 'ഇവിടെ വാടീ... എന്നു വിളിക്കുന്ന മട്ടില്‍ പലരും എയര്‍ഹോസ്റ്റസുമാരെ വിളിക്കുന്നു. ഒരു അവകാശം പോലെ മദ്യം വാങ്ങി മടമടാ കുടിക്കുന്നു. മലയാളത്തില്‍ വശപ്പിശകു കമന്റുകള്‍ പറഞ്ഞുചിരിക്കുന്നു.....
കൊടുംവെയിലില്‍ പണിയെടുത്തു കരുവാളിച്ച മുഖമുള്ളൊരു മലയാളി, അമേരിക്ക യില്‍ നിന്നു ഗള്‍ഫ് വഴി നാട്ടിലേക്കു വരികയായിരുന്ന വേറൊരു മലയാളിയോടു കുശലപ്രശ്നം നടത്തി. "ഞാന്‍ കണ്‍സട്ര്ക്ഷന്‍ കമ്പനിയിലാ വര്‍ക്ക് ചെയ്യുന്നത് ....."കെട്ടിട നിര്‍മാണ സെറ്റില്‍ പൊരിവെയിലില്‍ ചുമടെടുക്കുന്ന ചിത്രം മറ്റേ മലയാളിയുടെ മനസില്‍ തെളിയുന്നു. അപ്പോള്‍ ആദ്യയാള്‍: "സാറേ .... ആ കമ്പനിയില്‍ വലിയ മെച്ചമില്ല. ഒരു കടയില്‍ സെയില്‍സ്മാനായി ജോലി കിട്ടിയിരുന്നെങ്കില്‍.... ""എങ്കില്‍ എസിയില്‍ ഇരിക്കാമായിരുന്നല്ലേ....??""അതല്ല സാറേ... കാഷില്‍ ഇരിക്കുന്നവര്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ദിവസം നൂറു ദിര്‍ഹം അടിച്ചുമാറ്റാന്‍ പറ്റിയാല്‍ പോരേ.... രക്ഷപ്പെട്ടില്ലേ സാറേ...??"
ഇതാണു മല്ലു. ഈ സ്വഭാവക്കാരനാണ് ഇപ്പോള്‍ മല്ലു. മലയാളിയുടെ ഉത്തരേന്ത്യന്‍ വിളിപ്പേരായിട്ടാണു മല്ലു തുടങ്ങിയത്. ഗുജറാത്തികള്‍ക്കു ഗുജ്ജു എന്നും ബംഗാളികള്‍ക്കു ബോംഗ് എന്നും പഞ്ചാബികള്‍ക്കു പഞ്ചു എന്നും ഉത്തരപ്രദേശുകാര്ക്ക് ഭയ്യ എന്നും മറ്റുമൊക്കെ വിളിപ്പേരുള്ളതുപോലെ മലയാളിക്കു 'മല്ലു.പക്ഷേ, ആ പേര് നല്ല രാശിയുള്ളതായിര ികുന്നു. പെട്ടെന്നങ്ങു പ്രസിദ്ധമായി. സര്‍ദാര്‍ജി ജോക്സ് പോലെ മല്ലു ജോക്സിനു നല്ല മാര്‍ക്കറ്റായി. ഒടുവില്‍ മല്ലു പ്രത്യേക വര്‍ഗമായി മാറി. എല്ലാ മലയാളികളും മല്ലു ആവണമെന്നില്ല. എന്നാല്‍, മലയാളികള്‍ക്കിടയില്‍ മുകളില്‍ പറഞ്ഞപോലെ മല്ലു സ്വഭാവക്കാരൊരുപാടുണ്ട്.
ഗള്‍ഫാണു തലസ്ഥാനം
മല്ലു സഹോദരര്‍ ഏറെയും വസിക്കുന്നതു ഗള്‍ഫ് രാജ്യങ്ങളിലാണ്. രണ്ടാം സ്ഥാനത്തു അമേരിക്ക. മല്ലു വിശേഷങ്ങള്‍ ഉടലെടുക്കുന്നതും പ്രചരിക്കുന്നതും കൂടുതലും ഗള്‍ഫില്‍ നിന്നു തന്നെ.ഒട്ടകത്തിനു പൂഞ്ഞാ പോലാണു ഗള്‍ഫ് മല്ലുവിനു കുടവയര്‍. വീട്ടില്‍ സദാ സോസേജും കൊഴുപ്പുനിറഞ്ഞ മാംസങ്ങളുമാണു തീറ്റ. പിന്നെ ഇഷ്ടം പോലെ സ്കോച്ചും. ഏതു മല്ലുവും ഗള്‍ഫിലെത്തിയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം പിഎച്ച്ഡി എടുക്കും. പ്രഷര്‍ ( ഗ്ഗ ) ഹാര്‍ട്ട് (ണ്ണ), ഡയബറ്റിസ് (.)... പിഎച്ച്ഡി....!!
വ്യാഴാഴ്ച രാത്രികളില്‍ മല്ലു ഒരു കുപ്പി ഒപ്പിച്ചിരിക്കും.അതു കാലിയാക്കി അവധി ദിവസമായ വെള്ളിയാഴ്ച പൂരാ കിടന്നുറങ്ങി ആഘോഷിക്കും.
മല്ലുവിനെ കണ്ടാലെങ്ങനെ തിരിച്ചറിയാം? തലയില്‍ എണ്ണ തേച്ചിട്ടു സോപ്പോ ഷാംപൂവോ തേച്ചു കഴുകി കളയാതെ എണ്ണമിഴുപ്പും അതിന്റെ ഭാഗമായി വരുന്ന മണവുമുണ്ടെങ്കില്‍ മല്ലു ആണെന്ന് ഊഹിക്കാമത്രെ.അമേരിക്കയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായിട്ടോ മറ്റോ ചെല്ലുന്ന മല്ലു പയ്യനന്മാരെ അവിടെ ജനിച്ചു വളര്‍ന്ന മലയാളി പെണ്‍കുട്ടികള്‍ വിളിക്കുന്ന ഓമനപ്പേരുണ്ട്: ഓയില്‍ മങ്കി!നാട്ടില്‍ നിന്ന് അമ്മ കൊടുത്തുവിടുന്ന കാച്ചിയ എണ്ണ തേച്ചു കുളിച്ചു കുട്ടപ്പനായി കെട്ടാന്‍ പറ്റുന്ന പെണ്കുട്ടികളുണ്ടോന്നു നോക്കാന്‍ പോകുന്നവരറിയുന്നില്ല .... ഓയില്‍ മങ്കി എന്നൊരു പേരു വീണിട്ടുണ്ടെന്ന്.
മല്ലു പെണ്ണുങ്ങളും കാച്ചിയ എണ്ണ തേച്ചു കുളിച്ചീറനണിഞ്ഞ് എണ്ണ ഷാംപൂ തേച്ചു കഴുകാതെ, ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചു ഉണക്കാതെ കെട്ടി വച്ച് അതിന്റെപുറത്ത് കുറെ മുല്ലപ്പൂവും തിരുകി എണ്ണമയവുമായി നടക്കും. വേവിച്ച കാബേജിന്റെയോ പിരിഞ്ഞ പാലിന്റെയോ അവിഞ്ഞ മണമുണ്ടാകും അടുത്തു വന്നാല്‍. പക്ഷേ, മലയാളി ആണുങ്ങള്‍ക്കതു മാദക ഗന്ധമാണ്. സിനിമാപ്പാട്ടു കേട്ടിട്ടില്ലേ.... "കാച്ചെണ്ണ തേച്ച നിന് കാര്‍കൂന്തളത്തിന്റെ ... കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം.... ഉള്ളിലുന്മാദം.... ങൂ....ഹും...ങൂ....ഹും..."ഈ ഉന്മാദം മലയാളിക്കു മാത്രമേ കാണൂ.... മറ്റു നാട്ടുകാര്‍ ങൂഹും... ങൂ ഹും... വയ്ക്കുന്നത് ആ അവിഞ്ഞ മണം കൊണ്ടായിരിക്കും. മല്ലു സ്മെല്. പാട്ടിന്റെ അടുത്ത വരി മലയാളി ആണുങ്ങളുടെ മനസിലിരിപ്പു പച്ചയ്ക്കു പുറത്തുകൊണ്ടു വരുന്നു: 'തുള്ളിത്തുളുമ്പും നിന് യൌവ്വനാംഗങ്ങളില് നുള്ളിനോവിക്കാനാവേശം... എനിക്കാവേശം...(അമ്പട കള്ളാ, അങ്ങനെ വരട്ടെ, മല്ലു ആളാരാണെന്നു പിടികിട്ടി)
മാലയിട്ട പെണ്ണു മല്ലു
മല്ലു പെണ്ണുങ്ങള്‍ക്കു വേറെയും പ്രത്യേകതകളുണ്ട്. കട്ടിക്കൊരു താലിമാല കഴുത്തിലിട്ടിരിക്കും. അഞ്ചുപവന്റെ മാല കഴുത്തിലില്ലെങ്കില് കുറച്ചിലാണ്. കട്ടിവളകള്, ബ്രെയ്സ്ലെറ്റുകള്‍, കാതില്‍ വലിയ ഞാത്തുകള്‍... സാരിയോ, ചുരിദാറോ, ജീന്‍സോ, പാശ്ചാത്യ ട്രൌസറും ടോപ്പുമോ ഏതായാലും സ്വര്‍ണാഭരണങ്ങള്‍ വാരിയിട്ടിരിക്കും. കണ്ടാലറിയാം, പെണ്ണു മല്ലു....ലണ്ടനിലും മറ്റും ട്യൂബില്‍ (അണ്ടര്‍ഗ്രൌണ്ട് ട്രെയിന്‍) ബോര്‍ഡ് വച്ചിട്ടുണ്ട്. 'ഡു നോട്ട് ഈറ്റ് സ്മെല്ലി ഫുഡ്...മല്ലുവിനെ ഉദ്ദേശിച്ചാണോ ഈ ബോര്ഡെണ്ടന്നു തോന്നും. കാരണം, മല്ലു ഏത് ഓഫീസിലും ചോറും സാമ്പാറും നാരങ്ങാ അച്ചാറും തോരനുമായി ലഞ്ച് ബോക്സ് തുറന്ന് ഉണ്ണാനിരിക്കും. ജനലുകള്‍ അടഞ്ഞ എയര്‍ടൈറ്റ് എസി ഓഫീസില്‍ പിന്നെ മറ്റാര്‍ക്കും ഇരിക്കാന്‍ പറ്റില്ല.
മല്ലുവിന്റെ വീടു കണ്ടാലറിയാം. സ്വീകരണമുറിയില്‍ ഷോകെയ്സ് കാണും. പതിറ്റാണ്ടുകള്‍ക്കു മുമ്പു കല്യാണത്തിനു കിട്ടിയ പ്രസന്റേഷനൊക്കെ അതിനകത്തു ഭദ്രമായി വച്ചിരിക്കും. കുട്ടികള്‍ക്കു പണ്ടെങ്ങോ വല്ലവരും വാങ്ങിക്കൊടുത്ത പാവകളും കളിപ്പാട്ടവും അതിനകത്തു കാണും. ഊണുമുറിയിലെ ഷെല്‍ഫില്‍ ഉഗ്രന്‍ പാത്രങ്ങള്‍ നിരന്നിരിക്കുമ്പോള്‍ വക്കു പൊട്ടിയ പഴഞ്ചന്‍ പാത്രങ്ങളില്‍ മല്ലു ചായപ്പലഹാരങ്ങള്‍ കഴിക്കും. ഷെല്‍ഫിലെ പാത്രങ്ങള്‍ അതിഥികള്‍ക്കു കണ്ടാനന്ദിക്കാനാണ്.
മല്ലു ആണുങ്ങളാണത്രെ ലോകത്ത് ഏറ്റവും വലിയ എംസിപികള്... ച്ചാല്‍ മെയില്‍ ഷോവിനിസ്റ്റ് പിഗ്ഗ്... എന്നു വച്ചാല്‍ പുരുഷമേധാവിത്ത ധിക്കാരികള്‍. പെണ്ണുങ്ങളെ പരിചയപ്പെട്ടാല്‍ വീട്ടിലാരൊക്കെയുണ്ടെന്നു ചോദിക്കും. മുട്ടി നോക്കാന്‍ പറ്റിയ സാഹചര്യങ്ങളാണോ എന്നറിയാന്‍ വേണ്ടി മാത്രം.
'മല്ലുവിന്റെ ഇംഗീഷ്
വാചകം ശരിക്കുള്ള അര്‍ത്ഥം മല്ലു വിവര്ത്തനംകം
ലെറ്റ്സ് ഹാങ് ഔട്ട് നമുക്ക് യാത്ര പോവാം വരൂ നമുക്ക് കെട്ടിത്തൂങ്ങി ച്ചാവാം.
റോക്ക് ദ പാര്‍ടി അടിച്ചു പൊളിക്കാം പാര്‍ട്ടിയില്‍ കല്ലേറ്
ലിസണ്‍ ബഡി, ദാറ്റ് സുഹൃത്തേ ആ സുന്ദരി ചങ്ങായീ... ആ ആ കോയിക്കുഞ്ഞ് എന്റയാ...
ചിക്ക് ഈസ് മൈന്‍
നിങ്ങള്‍ മല്ലു ആണോ?
ഇതാ കണ്ടുപിടിക്കാം 1.അംബാസിഡര്‍ കാറിന്റെ മുന്‍സീറ്റില്‍ നാലു പേര്. പിന്‍സീറ്റില്‍ എട്ടുപേര്‍. ശ്വാസം കിട്ടാനായി രണ്ടു വിന്റോയിലും കൂടി പുറത്തേയ്ക്കു തലയിട്ടിരിക്കുന്ന പിള്ളേര്... ഇങ്ങനെയൊരു കാഴ്ച കണ്ടാല്‍ ഉറപ്പിക്കാം, ആ പോവുന്നത് ഒരു മല്ലു കുടുംബാണ്. യാത്ര, കസിന്റെ കല്യാണത്തില്‍ പങ്കെടുക്കാനും.
2.ഹെല്‍മറ്റു വയ്ക്കാതെ മുണ്ടു മടക്കിക്കുത്തി ബൈക്ക് ഓടിക്കുന്നതാണ് മല്ലുവിന്റെ മറ്റൊരു ശീലം.
3.കാറിന്റെ പൊടി പിടിച്ച ഗാസില്‍ ചിഞ്ചുമോള്‍ + ജിഞ്ചുമോള്‍ എന്നൊക്കെ എഴുത്തു കണ്ടാല്‍ ഉറപ്പിച്ചോളൂ, അതും മല്ലു തന്നെ.
4.വിവാഹം കഴിഞ്ഞ ഉടന്‍ ഒരു ജൂവലറിയിലെ മുഴുവന്‍ ആഭരണങ്ങളും ധരിച്ചു നടന്നുപോവുന്ന ഭാര്യയേയും മുന്നില്‍ തലയുയര്‍ത്തി നടക്കുന്ന ഭര്‍ത്താവിനെയും കണ്ടാല്‍ അവരോടു മലയാളം സംസാരിക്കാം. കാരണം, രണ്ടും മല്ലുവാണ്.
5.രാവിലെ ബീഫ് പുട്ട്, ഊണിന് ബീഫ് ഉലര്‍ത്തിയത്, വൈകിട്ടു പൊറോട്ടയും ബീഫ് കറിയും... ഇത്തം ഫുഡ് ഹാബിറ്റാണ് മല്ലു പൊതുവെ പിന്തുടരുന്നത്.
6.അച്ഛന്റെ പേര് വില്‍സണ്‍, അമ്മയുടെ പേര് ബേബി, മകളുടെ പേര് വില്ബി... ഉറപ്പിക്കാം ഇതും ഒരു മല്ലു കുടുംബമാണ്....
രാജപ്പന്റെ ബ്ളഡ് ഗ്രൂപ്പ്കുട്ടപ്പനും രാജപ്പനും ആണു രധാന മല്ലു രകഥാപാത്ര്ങള്. മല്ലുവിന്റെ സാഹസികതകളായി പ്രചരിക്കുന്ന കഥകളില്‍ ഇവരിലൊരാള്‍ ആയിരിക്കും പലപ്പോഴും നായകന്.
ഒരു രാജപ്പന് കഥ.
മുംബൈയിലെ ലീലാവതി ഹോസ്പിറ്റല്‍. ദുബായ്യിലെ കോടീശ്വരനായ ഷേയ്ക്കു ഹൃദയശസ്ത്രക്രിയയ്ക്ക് എത്തുന്നു. അപൂര്‍വ ബ്ളഡ് ഗ്രൂപ്പായിരുന്നു ഷേയ്ക്കിന്. രക്തം നല്‍കാനെത്തിയതാകട്ടെ, തൂശൂര്ക്കാരന് രാജപ്പനും.ദിവസങ്ങള്‍ കഴിഞ്ഞു. ഷേയ്ക്കിന് അസുഖം ഭേദമായി. തിരിച്ചു ദുബായ്യിലേക്കു പോവുന്നതിനു മുമ്പു ഷേയ്ക്കു രാജപ്പനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. കൈ നിറയെ സമ്മാനങ്ങള്‍ നല്കി. ഒരു ടയോട്ട പ്രാഡോ കാര്‍, വിലമതിക്കാനാവാത്ത രത്നങ്ങള്‍, മില്യണ്‍ ദിനാര്‍.... രാജപ്പന്റെ കണ്ണു തള്ളിപ്പോയി.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഷേയ്ക്ക് വീണ്ടും ഒരു ശസ്ത്രക്രിയയ്ക്കായി മുംബൈയില്‍ വന്നു. രക്തം നല്കാന് രാജപ്പന് പറന്നെത്തി. ശസ്ത്രക്രിയ കഴിഞ്ഞു. രോഗം ഭേദമായി. എല്ലാ ദിവസവും രാജപ്പന് ഷേയ്ക്കിനെ കാണാന്‍ ചെല്ലും. പക്ഷേ, ഷേയ്ക്കിനു പഴയതുപോലെ സ്നേഹമില്ല. ഒന്നും പറയുന്നില്ല. തരുന്നുമില്ല. ഒടുവില്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി കാറില്‍ കയറാന്‍ നേരത്തു ഷേയ്ക്ക് രാജപ്പന്റെ കൈ പിടിച്ച് ഒരു വാക്കു മാത്രം പറഞ്ഞു."താങ്സ്." പിന്നീടു വിസിറ്റിങ് കാര്‍ഡും നല്കി.
സഹികെട്ട രാജപ്പന് ചോദിച്ചു."ഇതെന്തൂട്ട് പണിയിഷ്ടാ? കഴിഞ്ഞ തവണ വന്നപ്പോ കാശും കാറും. ഇപ്പോ കാര്‍ഡ് മാത്രം."രാജപ്പനെ കെട്ടിപ്പിടിച്ചു ഷേയ്ക്ക് പറഞ്ഞു. "മോനേ രാജപ്പാ... ഇപ്പോ എന്റെ രക്തം ഒരു മലയാളിയുടേതല്ലേ... അപ്പോ ആ സ്വഭാവം കാണിക്കാതെ പറ്റുമോ...? ക്ഷമീീീീ...."മല്ലുവും സെര്‍ബോ ക്രോട്ട് ഭാഷയും മൈക്രോ സോഫ്റ്റ് ഉടമ ബില്‍ഗേറ്റ്സ് തന്റെ കമ്പനിക്കു പുതിയ ചെയര്‍മാനെ കണ്ടുപിടിക്കാന്‍ നടത്തുന്ന ഇന്റര്‍വ്യൂ. അയ്യായിരത്തോളം പേര് ടെന്‍ഷനടിച്ചു കാത്തിരിക്കുന്നു. കൂട്ടത്തില്‍ നമ്മുടെ കുട്ടപ്പനും.
ഇന്റര്‍വ്യൂ ഹാളിലേക്ക് ബില്‍ഗേറ്റ്സ് എത്തി. മൈക്ക് കൈയിലെടുത്തു."ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും നന്ദി. നമ്മള് തുടങ്ങുകയാണ്. ജാവാ പ്രോഗ്രാം അറിയാത്തവര്‍ ഈ മുറിയില്‍ നിന്നു പുറത്തു പോവണം."2000 പേര് പുറത്തുപോയി. കുട്ടപ്പന് മനസില്‍ പറഞ്ഞു. "പിന്നേ ജാവ അറിഞ്ഞിട്ടല്ലേ നമ്മള് ഇവടം വരെ എത്തിയത്. പോവാന്‍ പറ."
വീണ്ടും ബില്‍ഗേറ്റ്സ്: "മാനേജിങ് രംഗത്ത് പരിചയമില്ലാത്തവര്‍ക്കു പുറത്തു പോവാം."2000 പേര് ഇത്തവണ പുറത്തുപോയി. അപ്പോഴും കുട്ടപ്പന് വിചാരിച്ചു. "എന്നെപ്പോലും എനിക്ക് മാനേജ് ചെയ്യാനറിയില്ല. എന്നിട്ടും എനിക്കൊന്നും പറ്റിയില്ലല്ലോ.... പോവാന്‍ പറ"
ബില്‍ഗേറ്റ്സ് വീണ്ടും എത്തി. "ബിസിനസ് ഡിപ്ളോമ ഇല്ലാത്തവര്‍ ദയവായി പുറത്തുപോവണം."കുട്ടപ്പന് അന്നേരം മനസില്‍ ഓര്‍ത്തു. "പത്താം ക്ളാസില്‍ നാലാം തവണ എഴുതീട്ട് മോഡറേഷനിലാ ജയിച്ചത്.... പിന്നെയാ ഡിപ്ളോമ... എന്നിട്ടും ഞാന്‍ ജീവിച്ചില്ലേ..."
500 പേര് ഇതു കേട്ടു പുറത്തു പോയി.
ബാക്കിയായ അഞ്ഞൂറുപേരെ നോക്കി ബില്‍ഗേറ്റ്സ് ചിരിയോടെ പറഞ്ഞു: 'സെര്‍ബോ ക്രോട്ട് ഭാഷയറിയാത്തവര്‍ ഔട്ട്...ബാക്കിയായതു രണ്ടേ രണ്ടു പേര്. കുട്ടപ്പനും മറ്റൊരാളും. രണ്ടു പേര്‍ക്കും ബില്‍ഗേറ്റ്സ് വന്നു ഷേക്ക് ഹാന്‍ഡ് നല്കി... "യെസ്, എനിക്കു കേള്‍ക്കാന്‍ കൊതിയായി. നിങ്ങള്‍ സെര്‍ബോ ക്രോട്ട് ഭാഷയില്‍ സംസാരിക്കൂ...."
വളരെ അലസതയോടെ കുട്ടപ്പന് അടുത്തിരിക്കുന്ന ആളോടു പച്ചമലയാളത്തില്‍ തന്നെ ചോദിച്ചു, "എന്നാ പറയാനാ... എന്തൊക്കെ ഒണ്ട് വിശേഷം..."അപരന് ഏതു ഭാഷയില്‍ മറുപടി പറയുമെന്ന് ഓര്‍ത്തു കാതുകൂര്‍പ്പിച്ച കുട്ടപ്പനെ ഞെട്ടിച്ചു കൊണ്ടുത്തരം പച്ചമലയാളത്തില്‍ തന്നെ വന്നു:"നീ പോടാ പുല്ലേ...."
മല്ലു കിസ് (ക്വിസ്)
കേരളത്തിലെ മല്ലു പുരുഷന്മാര് ഏറ്റവും കൂടുതല്‍ സമയം ചെലവാക്കുന്നത് എന്തിന്?കൈലിമുണ്ട് ഉടുക്കാന്‍, മടക്കി കുത്താന്‍, വീണ്ടും അഴിച്ചിടാന്‍ മുണ്ട് മുറുക്കി ഉടുക്കാന്‍...
വിമാനം തീ പിടിച്ചാല്‍ മല്ലു എന്തു ചെയ്യും?അതിനെന്തിന് ടെന്ഷനാവണം. ജനല്‍ വഴി ഒറ്റച്ചാട്ടം.
മല്ലു റോമില്‍ പോയി എന്തു ചോദിക്കും?ഈ പോപ് മ്യൂസിക് എവിടെച്ചെന്നാല്‍ കേള്‍ക്കാം?
മല്ലു മാനേജ്മെന്റ് ഗ്രാജുവേറ്റിനെ എന്തു വിളിക്കും?'യെംബിയെക്കാരന്.
കടപ്പാട് : മനോരമ
Monday, June 16, 2008
Sunday, June 15, 2008
Thursday, June 12, 2008
Wednesday, June 11, 2008
Tuesday, June 10, 2008
Monday, June 9, 2008
ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയ്ക്ക് ഒരു 'സുവിശേഷ വിഡ്ഢിയുടെ' പുനരാഖ്യാനം......!
ഇങ്ങനെയുള്ള കാപാലികരാണ് സമൂഹത്തിന്റെ ശാപം. ഇവനെയൊക്കെ വെടിവച്ചു കൊല്ലുകയാണ് രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ സത്പ്രവര്‍ത്തി. ഈ ഭ്രന്തന്റെ ജല്‍പ്പനങ്ങള്‍ക്ക് ചെവികൊടുക്കാനും കൈയടിക്കാനും കുറെ ആളുകള്‍ ഉണ്ടെന്നതാണ് ദുഖകരമായ മറ്റൊരു കാര്യം.
C.B.S.E കുട്ടികള്‍ക്ക് പഠിക്കാന്‍ ഇനി രജനികാന്തിന്റെ ജീവചരിത്രവും .....!
Saturday, June 7, 2008
Thursday, June 5, 2008
Wednesday, June 4, 2008
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ദ്ധിപ്പിച്ചു; നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍
പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും പാചക വാതകം സിലിണ്ടറിന് 50 രൂപയുമാണ് വര്‍ദ്ധന. കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദേവ്രയാണ് വിലവര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും. മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനയില്ലെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും തീരുവയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എക്സൈസ് തീരുവയില്‍ ഒരു ശതമാനവും കസ്റ്റംസ് തീരുവയില്‍ അഞ്ച് ശതമാനവുമാണ് ഇളവ്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പ്രതിവര്‍ഷം 225,000 കോടി രൂപയുടെ നഷ്ടം എണ്ണക്കമ്പനികള്‍ നേരിടുന്നുവെന്നാണ് കണക്ക്. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്യും. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധനയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കും.
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍
ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്താനും ഇടതുപക്ഷം തീരുമാനിച്ചു.
ഒരു ഉപചോദ്യം : ഈ പെട്രോള്‍ വില വര്‍ധന മൂലം ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ജീവിത ദുരിതങ്ങള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ കുറയുമോ?
വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരും. മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനയില്ലെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും തീരുവയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. എക്സൈസ് തീരുവയില്‍ ഒരു ശതമാനവും കസ്റ്റംസ് തീരുവയില്‍ അഞ്ച് ശതമാനവുമാണ് ഇളവ്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പ്രതിവര്‍ഷം 225,000 കോടി രൂപയുടെ നഷ്ടം എണ്ണക്കമ്പനികള്‍ നേരിടുന്നുവെന്നാണ് കണക്ക്. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്യും. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധനയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കും.
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍
ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്താനും ഇടതുപക്ഷം തീരുമാനിച്ചു.
ഒരു ഉപചോദ്യം : ഈ പെട്രോള്‍ വില വര്‍ധന മൂലം ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ജീവിത ദുരിതങ്ങള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ കുറയുമോ?
Tuesday, June 3, 2008
Subscribe to:
Posts (Atom)