Thursday, July 3, 2008

അമര്‍നാഥ് : ഐതീഹ്യവും, ആനുകാലീക സംഭവങ്ങളും: ഒരു സമഗ്രാവലോകനം




അമര്‍നാഥ് ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു?

ശ്രീനഗറില് നിന്നു ഏകദേശം 145 km കിഴക്ക് മാറി ഹിമലയന് താഴ്വരകളില് സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഗുഹക്ക് 90 അടി നീളവും 150 ടി ഉയരവുമുണ്ട്. സമുദ്ര നിരപ്പില് നിന്നു 4000 മീറ്റര് ഉയരത്തില് സ്ഥിതി ചെയ്യുന്ന ഗുഹയില് ഹൈന്ദവ ദൈവങ്ങളുടെ പ്രതിരൂപം എന്ന് വിശ്വസിക്കപ്പെട്ടു പോരുന്ന 4 ഞ്ഞു രൂപാന്തരങ്ങള് അല്ലെങ്കില് മഞ്ഞു പാളികള് കാണപ്പെടുന്നു. ഇതില് ഏറ്റവും വലി മഞ്ഞു രൂപാന്തരത്തെ ശിവലിംഗമായും അതിന് തൊട്ടു ഇടതു ഭാഗത്തുള്ള മഞ്ഞു പാളിയെ ഗണപതിയായും സങ്കല്പിച്ചു പോരുന്നു. അതുപോലെ ശിവലിംഗത്തിന്‍റെ വലതു ഭാഗത്തുള്ള മഞ്ഞു രൂപാന്തരങ്ങളെ പാര്‍വതിയായും ഭൈരവനായും വിശ്വസിച്ചു പോരുന്നു.


മഞ്ഞു രൂപാന്തരങ്ങളെ Ice-Stalgamites എന്നാണ് ശാസ്ത്ര ലോകം വിവക്ഷിച്ചിട്ടുള്ളത്. അതായത് ചുണ്ണാമ്പു പോലുള്ള ലവണങ്ങള് അടങ്ങിയ ജലം പതുക്കെ തുള്ളിതുള്ളിയായി പതിക്കുന്നതുമൂലം ഉണ്ടാവുന്ന മഞ്ഞു പാറ. ഇവ സാധാരണയായി മേയ്- ആഗസ്ത് മാസങ്ങളില് ഉരുകാന് തുടങ്ങുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഐതീഹ്യപരമായി പ്രസ്തുത പ്രതിഭാസത്തെ ചന്ദ്രന്‍റെ വൃദ്ധി ക്ഷയങ്ങള്‍ക്കനുസരിച്ച് ശിവലിംഗത്തിന്‍റെ വികാസ- സങ്കോചങ്ങളായും പൌര്‍ണമി ദിവസം അതായതു രക്ഷാബന്ദന് ദിവസം ശിവലിംഗത്തിനു അതിന്‍റെ ഏറ്റവും കൂടിയ ഉയരമായ 12 അടിയില് കൂടുതലാവുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. ദിവസമാണ് പരമശിവന് ഗുഹയില് പ്രത്യക്ഷനായതായി വിശ്വസിക്കപ്പെട്ടു പോരുന്നത്.


ആരാണ് ഈ ഗുഹ കണ്‍ടെത്തിയത് ?

പൌരാണീക ഹൈന്ദവ മതഗ്രന്ഥങ്ങളില് പരാമര്‍ശമുള്ള പുണ്യസങ്കേതത്തിനു ഏകദേശം 5000 കൊല്ലത്തെ പഴക്കമുള്ളതായി കരുതപ്പെടുന്നു. എന്നിരുന്നാലും എങ്ങിനെ ആര് എന്ന് ഗുഹ കണ്‍ടെതിയെന്നു കൃത്യമായ വിവരങ്ങള് ലഭ്യമല്ല. എന്നാല് ഗുഹയെകുറിച്ചുള്ള ഐതീഹ്യ പ്രതിപാദ്യം ഇങ്ങനെ: ഒരിക്കല് ബൂട്ടാ മാലിക് എന്ന് പേരുള്ള ഒരു മുസ്ലിം ആട്ടിടയന് ഒരു സന്യാസിയെ കണ്ടുവെന്നും സന്ന്യാസി ബൂട്ടാ മാലികിന് ഒരു സഞ്ചി കല്‍ക്കരി കൊടുത്തെന്നും അതുമായി വീട്ടിലെത്തിയ ബൂട്ടാമാലിക്കിനു സഞ്ചിയില് നിറയെ സ്വര്‍ണമാണ് കാണാന് കഴിഞ്ഞതെന്നും തുടര്‍ന്ന് അത്ഭുത പരതന്ത്രനായി സന്യസിയെയും അന്വേഷിച്ചിറങ്ങിയ അയാള്‍ക്ക് സന്യാസിക്കു പകരം സ്ഥലത്തു ഗുഹയാണ് കാണാന് സാധിച്ചതെന്നുമാണ് കഥകള് . തുടര്‍ന്ന് ഗ്രാമവാസികള് മുഴുവന് അല്‍ഭുത സംഭവത്തെ കുറിച്ചറിയുകയും ക്രമേണ സ്ഥലം ഒരു തീര്‍ഥാടന കേന്ദ്രമായി മാറുകയും ചെയ്തു എന്നാണു കരുതപ്പെടുന്നത്.


അമര്‍നാഥ് യാത്ര എല്ലാ വര്‍ഷവും ആരംഭിക്കുന്നതെപ്പോള് ?


എല്ലാ വര്‍ഷവും ശ്രാവണ മാസത്തില് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ സംഘാടകര് ജമ്മു & കശ്മീര് ഗവണ്മെന്റ്ആണ്. മൂന്നു മുതല് നാല് ലക്ഷം വരെ തീര്‍ഥാടകര് കഠിനമായ കാലാവസ്ഥയെ വിഗണിച്ചും അടിസ്ഥാന സൌകര്യങ്ങള് ഇല്ലാതെയും ശിവ ലിംഗ ദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായും യാത്രയില് പങ്കെടുക്കുന്നതയാണ് കണക്കുകള് കാണിക്കുന്നത് . 5 ദിവസം നീളുന്ന, മൊത്തം 40 മൈല് ദൂരമുള്ള അമര്‍നാഥ് യാത്രയില് മഞ്ഞു പുതച്ച സുന്ദരമായ ഹിമവല് താഴ്വരകളും തടാകങ്ങളും ഹൃദയാവര്‍ജ്ജകമായ ഹിമാലയന് പൂക്കളും ചെടികളും ഒക്കെകൊണ്ടു അവര്‍ണ്ണനീയമായ അനുഭൂതി ഉളവാക്കുമെങ്കിലും അപ്രതീക്ഷിതവും പൊടുന്നനെയുള്ളതുമായ കാലാവസ്ഥാ വ്യെതിയാനം കൊണ്ടു അത്യന്തം ദുഷ്ക്കരവും അപകടം പതിയിരിക്കുന്നതുമാണ് . മഴ നിത്യനെയുള്ളതും അതെസമയം മഞ്ഞുവീഴ്ച്ചയും സാധാരണയാണ് . പകല് താപനില - ഡിഗ്രീയിലും താഴ്ന്നു കാണപ്പെടാറൊണ്ട് പലപ്പോഴും.


കഴിഞ്ഞ അമര്‍നാഥ് യാത്രയിലെ വിവാദം:

വര്‍ദ്ധിതമായ അന്തരീക്ഷ ഊഷ്മാവ് നിമിത്തം 2007ല്‍ ശിവലിംഗം ഉരുകി എന്ന അന്നത്തെ അമര്‍നാഥ് ഷ്രൈന് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടാണ് വിവാദത്തിനു തിരികൊളുത്തിയത് . പ്രധാന മഞ്ഞു ശിവലിംഗം ഉരുകിയെങ്കിലും പാര്‍വതിയുടെയും ഗണപതിയുടെയും ബിംബങ്ങള് എന്ന് വിശ്വസിച്ചു പോരുന്നവക്ക് തകരാറൊന്നും സംഭവിച്ചില്ല. പക്ഷെ റിപ്പോര്‍ട്ട് വന് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയും തുടര്‍ന്ന് പലതരം വ്യാഖ്യാനങ്ങള് പല കോണില് നിന്നു ഉണ്ടാവുകയും ചെയ്തു. ചിലര് മനുഷ്യ ഇടപെടലുകള് കൊണ്ടാണ് ശിവലിംഗം ഉരുകിയതെന്നു വാദിച്ചപ്പോള് മറ്റു ചിലര് ഗ്ലോബല് വാമിംഗ് കൊണ്ടാണ് എന്നായി.
പക്ഷെ എന്തുതന്നെയായാലും ശിവലിംഗത്തി ന്റെ യഥാര്‍ത്ഥ ഉയരം വര്‍ഷങ്ങളായി കുറഞ്ഞു കൊണ്ടിരിക്കുന്നു. 12 അടി ഉയരമുണ്ടായിരുന്ന പ്രധാന മഞ്ഞു ശിവലിംഗം ഇപ്പോള് 6 അടിയായും ചിലപ്പോള് അതിലും താഴ്ന്നും കാണുന്നുണ്ട്. പിന്നീട് അമര്‍നാഥ് ഷ്രൈന് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് തന്നെ മഞ്ഞു ശിവലിംഗത്തിനുണ്ടായ അവസ്ഥാന്തരം സ്വാഭാവിക പ്രതിഭാസമാണെന്നും വര്‍ഷാവര്‍ഷങ്ങളിലെ ഭൌമഊഷ് മാവനുസരിച്ചു ഇതു ഉണ്ടായി കൊണ്ടിരിക്കുമെന്നും തിരുത്തി പറയുകയുണ്ടായി.

പക്ഷെ പല മുഖ്യധാരാ മാധ്യമങ്ങളിലും ശിവലിംഗത്തിനുണ്ടായ അവസ്ഥാന്തരം മനുഷ്യ ഇടപെടലുകള് മൂലമാണെന്ന വാര്‍ത്തകള് വന്നതിനെ തുടര്‍ന്ന് സര്‍ക്കാര് ഗുപ്ത കമ്മീഷനെ അന്വേഷണത്തിനായി നിയോഗിക്കുകയും കമ്മീഷന് ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തുകയും ഉണ്ടായി.

അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദം:

സിന്ധ് ഫോറസ്റ്റ് ഡിവിഷനില്‍പെട്ട 39.88 ഹെക്റ്റര് ഭൂമി അമര്‍നാഥ് ഷ്രൈന് ബോര്‍ഡിനു പാട്ട (ലീസ്) വ്യവസ്ഥയില് കൈമാറിക്കൊണ്ട് ജമ്മു & കാശ്മീര് സര്‍ക്കാര് 2008 മേയ് 26നു ഇറക്കിയ ഒരു ഉത്തരവാണ് ഇപ്പോഴത്തെ വിവാദഹേതു . പ്രസ്തുത ഭൂമി തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക ഷെഡുകള് കെട്ടാന് മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് പാട്ട കരാര് വ്യവസ്ഥ. പാട്ട കരാര് നടപ്പാക്കിയാല് അത് സിന്ധ് വനമേഖലയില് പരിസ്ഥിതി അസന്തുലിതാവസ്ഥ സൃഷ്ടിക്കും എന്ന വാദവുമായി ചില പരിസ്ഥിതി വാദികള് ആദ്യം രംഗത്ത് എത്തിയെങ്കിലും പ്രസ്തുത ഭൂമി കൈമാറ്റ ഉത്തരവ് വന് രാഷ്ട്രീയ വിവാദത്തിനും രാഷ്ട്രീയ അവസരവാദത്തിനും നാന്ദി കുറിക്കാന് അധികം താമസം വേണ്ടി വന്നില്ല.

ജമ്മു & കാശ്മീര് അസംബ്ലി തിരഞ്ഞെടുപ്പ് വര്‍ഷാവസാനം നടക്കാനിരിക്കെ മുന് കേന്ദ്ര ആഭ്യന്തര മന്ത്രിയും സ്വന്തം മകളുടെ ജീവനുമുന്നില് രാജ്യ സുരക്ഷയോ അല്ലെങ്കില് മറ്റെന്തുമോ തനിക്കൊന്നുമല്ലെന്നു തെളിയിച്ച ശ്രീ. മുഫ്തി മുഹമ്മദ് സയ്ദിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അവസരത്തിനൊത്തുയര്‍ന്നു ! കാശ്മീര് താഴ്വരയില് നിര്‍ണായക സ്വാധീനം ഒള്ള പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കരാറിനെതിരെ ശക്തമായി രംഗത്ത് വരികയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കൂട്ട് കക്ഷി സര്‍ക്കാരില് നിന്നു തങ്ങളുടെ മന്ത്രിമാരെ പിന്‍വലിക്കുകയും തുടര്‍ന്ന് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

കരാറിനെതിരെയുള്ള പി.ഡി.പി.യുടെ നിലപാടില് പ്രതിഷേധിച്ചു ബി. ജെ . പി . രംഗത്ത് വരികയും ചെയ്തതോടെ ജമ്മു & കാശ്മീരിന്റെ രാഷ്ട്രീയ രംഗവും ഒപ്പം മനുഷ്യ മനസ്സുകളും കലുഷിതമാവുകയയിരുന്നു. കരാര് വിരോധികള് തീര്‍ഥാടകരെ ആക്രമിക്കുന്നിടംവരെ കാര്യങ്ങള് കൊണ്ടു ചെന്നെത്തിക്കാന് പി. ഡി. പിയെ പോലുള്ള നിക്ഷിപ്ത രാഷ്ട്രീയ കഷികള്‍ക്ക് സാധിച്ചു. തുടര്‍ന്നുള്ള പോലീസ് വെടിവെപ്പും മരണങ്ങളും അതെ തുടര്‍ന്ന് പ്രസ്തുത ഭൂമി പാട്ട കരാര് ജമ്മു സര്‍ക്കാര് റദ്ദാക്കുകയും ചെയ്തതോടു കൂടി വിവിധ ഹൈന്ദവ സംഘടനകളുടെയും സംഘ-പരിവാര് ബി.ജെ. പി. രാഷ്ട്രീയ കക്ഷികളുടെയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തുകയും വിവാദത്തിനു ഒരേസമയം ദേശീയ-ഹൈന്ദവ മാനം കൈവരിക്കുകയുമുണ്ടായി.

ഇവിടെ പരിഗണിക്കപെടെണ്ട പല കാര്യങ്ങളുമുണ്ട്:

മുസ്ലീം മതം ഔദ്യോഗീക മതമായി സ്വീകരിച്ചിട്ടുള്ള ഒരു രാജ്യങ്ങളിലും കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പദ്ധതിയാണ് ഹജ്ജ് തീര്‍ഥാടനതിനു സര്‍ക്കാര് സബ്സിഡി !. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്നതാണ് കോണ്ഗ്രസ് സംസ്ക്കാരം എന്ന് സ്ഥാനത്തും അസ്ഥാനത്തുംഒക്കെ വിളിച്ചു പറയുന്ന കോണ്ഗ്രസ് പാര്‍ട്ടിയുടെ മുന്‍‌കാല ഗവര്‍മെന്റിന്‍റെ സംഭാവനയാണ് ഹജ്ജ് സബ്സിഡി ഇനത്തില് വര്‍ഷാവര്‍ഷം 500 കോടി!. കാര്യങ്ങള് അവിടം കൊണ്ടും കഴിയുന്നില്ല. ഇന്ത്യന് ഹാജിമാര്‍ക്ക് താമസിക്കാന് ഒരുക്കിയിട്ടുള്ള 'ഹജ്ജ് ഹൌസ്' നിര്‍മ്മാണങ്ങള്‍ക്കും നിര്‍ലോഭമായി സര്‍ക്കാര് വക ധന സഹായം!.

ഹിന്ദു സംസ്ക്കരത്തിന്‍റെ ഉറവിടമാണ് ആര്ഷ ഭാരതമെങ്കിലും പല വിധ സംഭവ പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന് റിപ്പബ്ലിക് രൂപം കൊണ്ടു അതോടൊപ്പം ഒരു മതത്തോടും പ്രത്യക അനുഭവമോ പ്രതിപത്തിയോ ഇല്ലാത്ത ഒരു ഭരണഘടന നിലവില് വന്നു. ഇങ്ങനെയുള്ള പശ്ചാത്തലത്തില് ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതരത്തില് സര്‍ക്കാര് ധന സഹായവും സര്‍ക്കാര് സ്പോണ്‍സേര്‍ഡ് തീര്‍ഥാടനവും ഒരു തരത്തിലും ന്യായീകരിക്കാനും അംഗീകരിക്കാനും സാധിക്കില്ല.

അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് കേവലമായ അടിസ്ഥാന സൌകര്യങ്ങള് പോലും ചെയ്തു കൊടുക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള് വനമല്ലാത്ത വനഭൂമി പാട്ട വ്യവസ്ഥയില് പോലും നല്‍കാന് തയ്യാറല്ലെങ്കില് അത് തികഞ്ഞ ഏക പക്ഷീയതയും മത നിന്ദയുമാണ്.

ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കില്ലാത്ത ഒരു അവകാശവും ന്യൂനപക്ഷം എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് പാടില്ല. തന്നെയുമല്ല ഒരു മതത്തെയും പരിപോഷിപ്പിക്കുന്ന സമീപനം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലുമില്ല. അങ്ങിനെയെങ്കില് ഹജ്ജ് സബ്സിഡിയുടെ പേരിലും ഹജ്ജ്-ഹൌസ് നിര്‍മ്മാണത്തിന്‍റെ പേരിലുമുള്ള പൊതു-ഖജനാവ് കൊള്ള നിര്‍ത്തലാക്കണം.

ഓയില്‍-പൂള്‍ അക്കവുണ്‍ട് എന്ന
പേരില് അടുത്ത കാലം വരെ നിലവിലുണ്ടായിരുന്ന എണ്ണ സബ്സിഡിക്കുള്ള സഞ്ചിത നിധി നിര്‍ത്തലാക്കി ആഗോള എണ്ണ വില വര്‍ധനയുടെ ഭാരം ജനങ്ങളും അതെ പോലെ ചുമക്കണം എന്ന വാദം ഉന്നയിക്കുന്നവര് ഇത്തരുണത്തില് ഓര്‍ക്കേണ്ടത് അവനവന്‍റെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ചുള്ള പുണ്യസങ്കേതങ്ങളില് സന്ദര്‍ശിക്കുമ്പോള് അത് മറ്റു മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട പൊതു- ഖജനാവിലെ പണമുപയോഗിച്ചല്ല മറിച്ച് അവനവന് കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പണമുപയോഗിചാവണം എന്ന കേവലമായ സാമാന്യ ബോധമാണ്. അങ്ങനെയുള്ള തീര്‍ഥാടനങ്ങള്‍ മാത്രമേ യഥാര്‍ത്ഥ തീര്‍ഥാടനമാവൂ അല്ലാത്തതൊക്കെ വെറും തീര്‍ഥാഭാസമേയാവൂ .....

10 comments:

Joker said...

നല്ല വിശദമായ ലേഖനം , നന്ദി ശ്രീ.അരുണ്‍.പോസ്റ്റിലെ ചില അക്കങ്ങള്‍ മറ്റെന്തൊക്കെയോ ആയാണ് കാണുന്നത്.ശ്രദ്ധിക്കുമല്ലോ.

താങ്കളുടെ ആശയങ്ങളോട് യീജിക്കുന്നു.ഇതിന് മതപരമായ മാനം കാണുന്നതീന് പകരം.രാഷ്ട്രീയ മാനം കാണുന്നതായിരിക്കും കൂടുതല്‍ യുക്തി എന്നാണ് എന്റെ അഭിപ്രായം.

പ്രവീണ്‍ ചമ്പക്കര said...

ഒരു നല്ല വിഷയം, ശരിയായി അവതരിപ്പിച്ചിരിക്കുന്നു.എന്നാല്‍ ചില “മതേതര വാദികള്‍” താങ്കളെ പരിവാറിന്റെ ആളായി മുദ്രകുത്തും... സുക്ഷിച്ചോ....

പ്രവീണ്‍ ചമ്പക്കര said...

1

അനൂപ്‌ വാസു said...

താങ്കള്‍ ശ്രദ്ധയില്‍ പെടുത്തിയ കാര്യം പരിഹരിച്ചു ശ്രീ. ജോക്കര്‍. കമന്‍റിനു വളരെ നന്ദി. രാഷ്ട്രീയമായ മാനം മാത്രമാണ് ഈ വിഷയത്തില്‍ പ്രസക്തി എന്നതിനോട് യോജിപ്പില്ല. മതപരമാണെങ്കിലും അമര്‍നാഥ് തീര്‍ത്ഥയാത്രികാരോട് മനുഷ്യത്വ പരമായ സമിപനമാണ് വേണ്ടത്. പിന്നെ ഹജ്ജ് സബ്സിഡി കാര്യങ്ങള്‍ ആനുഷംഗികമായി സൂചിപ്പിച്ചു പോയതാണ്....

ഒരു കാര്യം കൂടി പറഞ്ഞോട്ടെ ശ്രീ. ജോക്കര്‍...എന്‍റെ പേര് അനൂപ് എന്നാണ്. അരുണ്‍ അല്ല.നിസ്സാരമായ കാര്യമാണെന്നറിയാം..എന്നാലും...

Manikandan said...

അനൂപ്‌ വളരെ നല്ലതും കാലികപ്രസക്തവും ആയ ഒരു ലേഖനം. ഇവിടെ പറഞ്ഞ വിവരങ്ങള്‍‌ക്കു നന്ദി. വളരെ ലളിതമായി തന്നെ പ്രതിപാദിച്ചിട്ടും ഉണ്ട്‌. എന്നലും ചിലകാര്യങ്ങള്‍ കൂട്ടിച്ചേര്‍‌ക്കാ‍ന്‍‌ ഞാന്‍‌ ആഗ്രഹിക്കുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടു ജമ്മു-കാഷ്മീരിനെ നമുക്കു താരതമ്മ്യം ചെയ്യാന്‍ സാധിക്കുകയില്ല. ഭരണഘടനയുടെ 370 ആം അനുശ്ഛേദം പ്രത്യേകപദവിയാണ് നമ്മുടെ ഈ സംസ്ഥാനത്തിനു നല്‍‌കിയിട്ടുള്ളത്‌. അതാ‍യാത്‌ ഭാരതത്തിനുള്ളില്‍ നമ്മുടെ ഭരണഘടന ബാധകമല്ലാത്ത മറ്റൊരു രാജ്യം. നമ്മുടെ സിവില്‍‌ നിയമങ്ങള്‍‌ ഒന്നും എവിടെ ബാധകമല്ല. ആകെ ഞാന്‍‌ കാണുന്നത്‌ നമ്മുടെ പതാകതന്നെ ഇവിടെ കാണാം എന്നതാണ്. എവിടെ എനിക്കോ താങ്കള്‍ക്കോ അവിടെ ഒരു തുണ്ടു ഭൂമിപോലും വാങ്ങാന് സാധിക്കില്ല. അപ്പോള്‍‌പിന്നെ തീര്‍‌ത്ഥാടകര്‍‌ക്കു എങ്ങനെ സ്ഥലം ലഭ്യമാവും. കൂടാതെ തീവ്രവാദഭീഷിണി ഉള്ളതുകൊണ്ട്‌ കേന്ദ്രസര്‍ക്കാരിന്റേയും സൈന്യത്തിന്റേയും സഹായമില്ലാതെ തീ‍ര്‍ത്ഥാടനവും സാധ്യമല്ല. ഹജ്ജ് പോലെ സ്വകാര്യതീര്‍‌ത്ഥാടനം നടത്തിക്കൊടുക്കുന്ന സംഘടനകള്‍ എവിടെ ഇല്ലെന്നാണ് എന്റെ പരിമിതമായ അറിവ്‌. അതുകൊണ്ട്‌ തീര്‍‌ത്ഥാടകര്‍ക്കുള്ള സൌകര്യങ്ങള്‍‌ സര്‍‌ക്കാരുതന്നെ ലഭ്യമാക്കണം. അതിനാലാണ് സംസ്ഥാന ഗവര്‍‌ണ്ണര്‍ അധ്യക്ഷനായ ഒരു സമിതി ഇതിനായി രൂപീകരിച്ചിട്ടുള്ളത്‌. ആ സമിതിയാണ് കൂടുതല്‍‌ സ്ഥലം ആവശ്യമാണെന്നു സര്‍ക്കാരിനോടു അഭ്യര്‍‌ത്ഥിച്ചതും, സ്ഥലം നല്‍‌കാന്‍‌ സര്‍ക്കാര്‍‌ തയ്യാറായാതും. പിന്നീടുള്ള പുകിലൊക്കെ താങ്കള്‍‌ തന്നെ വ്യക്തമാ‍ക്കിയിട്ടുണ്ട്‌.

ഒരു മതത്തേയും പ്രീണിപ്പിക്കാത്ത ഒന്നാണു നമ്മുടെ ഭരണഘടന എന്നു വിശ്വസിക്കാന്‍‌ പ്രയാസം. നമ്മുടെ ഭരണഘടന ജനങ്ങളെ പലതായി വിഭജിക്കുന്ന ഒന്നാണ്. ഒരോ വിഭാഗത്തിനും പ്രത്യേകം നിയമങ്ങളും പരിരക്ഷയും നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നു. പൌരന്മാരെ തുല്ല്യരായി കാണുന്നില്ല എന്നര്‍ത്ഥം.

എന്റെ കുട്ടിക്കാലത്തു ഹജ്ജ് കര്‍മ്മത്തിനു പോവുന്നവര്‍‌ പത്രത്തില്‍‌ ഒരു പരസ്യം ചെയ്യുമായിരുന്നു “പരമകാരുണീകനായ അള്ളാഹുവിന്റെ അനുഗ്രഹത്താല്‍‌ പരിശുദ്ധ ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കാന്‍ പോവുന്നു. ഞാന്‍ നിങ്ങള്‍ക്ക്‌ എന്തെങ്കിലും കടങ്ങള്‍ തരാനുണ്ടെങ്കില്‍ എന്നെ അറിയിക്കണം. അല്ലാത്തവര്‍‌ എന്റെ കടങ്ങള്‍ പൊറുക്കണം” എന്നതാണ് അതിന്റെ ചുരുക്കും. ഇപ്പൊ അതു കാണുന്നില്ല. എന്റെ അറിവില്‍ സ്വന്തം സാമ്പത്തികസ്ഥിതിയും, ആരോഗ്യവും അനുവദിക്കുന്നെങ്കില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് പരിശുദ്ധ ഹജ്ജ്. കടം വാങ്ങിയും ആരുടേയെങ്കിലും ഔദാര്യത്തിലും അല്ല ഇതു ചെയ്യേണ്ടത്‌. നമ്മുടെ നാട്ടിലെ ചിലര്‍‌ സര്‌ക്കാരിന്റെ ഈ സഹായവും ഒരു അവകാശമായിട്ടാണ് കാണുന്നത്‌. ഇതു സംബന്ധിച്ച ഒരു കേസ്‌ ഇപ്പോള്‍‌ സുപ്രീം‌കോടതിയില്‍‌ നിലവിലുണ്ടെന്നാണ് എന്റെ അറിവ്‌.

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

കാലികപ്രസക്തമായ വിഷയമാണ് താങ്കള്‍ പ്രതിപാദിച്ചിരിക്കുന്നത്... പ്രധാനമായും കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ്സോ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ കേവലം മുസ്ലീം വോട്ടീന്‍റെ ഭൂരിപക്ഷം ലഭിക്കുന്നതിനുവേണ്ടിയും മുസ്ലീം ലീഗ് മുതലായ രാഷ്ട്രീയ പാര്‍ട്ടികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയും ആവിഷ്ക്കരിച്ച ഒരു മാര്‍ഗ്ഗമായി മാത്രം വേണം ഹജ്ജ് ക്വോട്ട യെ കാണുവാനെന്നാണ് അനുമാനിക്കേണ്ടിവരുന്നത്... അതല്ലാ എങ്കില്‍ രാജ്യത്തിനകത്ത് തന്നെ എത്രയോ ആരാധനാകേന്ദ്രങ്ങളുണ്ട് ഉദാഹരണമായി ശബരിമലയും തിരുപ്പതിയും മാത്രമെടുത്താല്‍ മതിയാകുമായിരിക്കും.. ഇങ്ങോട്ടേക്കെല്ലാം എന്ത് ക്വോട്ടയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്... തിരുപ്പതിയെ വേണമെങ്കില്‍ ഒഴിവാക്കാം... ശബരിമലയെ കൊണ്ട് മാക്സിമം ഖജനാവ് നിറക്കുക എന്ന നയമല്ലാതെ അവിടെ വരുന്ന തീര്‍ത്ഥാടകര്‍ക്കായി എന്തെല്ലാം സേവനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്... K S R T C യുടെ ഒരു പ്രധാന ലാഭ കേന്ദ്രമായാണ് ശബരിമല മാറിയിരിക്കുന്നത് അതുപോലെ കരം പിരിവുകാരുടേയും...

പക്ഷേ നാമെല്ലാം ഒന്നാണെന്നും സഹോദരീസഹോദരന്മാരാണെന്നും ഉല്‍ഘോഷിക്കുകയും ചെയ്യുന്നു... ഭിന്നിപ്പിച്ച് ഭരിച്ചില്ലെങ്കില്‍ പിന്നെ എന്ത് രാഷ്ട്രീയം എന്ത് ജാനാധിപത്യം...

ഭാരത് മാതാകീ ജയ്...

അശോക് കർത്താ said...

കാലോചിതമായ പോസ്റ്റ്‌. സമഗ്രമായിട്ടുണ്ട്‌. എനിക്ക്‌ തോന്നുന്നത്‌ ഇത്തരം വിഷയങ്ങളില്‍ അടങ്ങിയിരിക്കുന്നത്‌ ജാതിയോ മതമോ തത്ത്വശാസ്ത്രമോ ഒന്നുമല്ല. നമ്മുടെ ധാര്‍മ്മികതയുടെ പരീക്ഷണമാണെന്നാണു. മറ്റൊരാളേക്കൂടിയോ മറ്റൊരു അഭിപ്രായത്തേക്കൂടിയോ ഉള്‍ക്കൊള്ളാനുള്ള നമ്മുടെ കഴിവ്‌ നഷ്ടപ്പെട്ടു കഴിഞ്ഞു. അതിനെ മുതലാക്കുന്ന സ്വാര്‍ത്ഥന്മാര്‍ വേറെയും.

വേണു venu said...

നല്ലതു പോലെ വിശദീകരിക്കപ്പെട്ട് നിറഞ്ഞു നില്‍ക്കുന്ന ലേഖനം.
പ്രതീകാത്മകമായി തെളിയുന്ന പലതും അണച്ചു കളയേണ്ട വിളക്കുകളല്ല.:)

ഡി .പ്രദീപ് കുമാർ said...

നല്ല ലേഖനം;ചിത്രങ്ങള്‍..

Anonymous said...

{blue} നോക്കൂ , നമ്മുടേത്‌ വല്ലാത്ത ഒരു ലോകമാണ്‌. അരികിട്ടാതിരി്‌കകുന്നതാണ്‌ ഏറ്റവും വലിയപ്രശ്‌നം, അരവണപ്പായസം കിട്ടാത്തതാണ്‌ പ്രശ്‌നമെന്ന്‌, കൂടുത്‌ല്‍ ഗൗരവമുള്ളപ്രശ്‌നമെന്ന്‌ മാധ്യമങ്ങള്‍ വരുത്തുന്നു. അങ്ങനെ വിശ്വസിപ്പിക്കുന്നു. കുടിവെള്ളം കിട്ടാത്തതാണ്‌ പ്രധാനപ്രശ്‌നം. സംസം വെള്ളം ഇല്ലാത്തതാണെന്ന്‌ വരുത്തിത്തീര്‍ക്കുന്നു. രണ്ടു കപടസന്ന്യാസിമാരെ പിടിച്ചാല്‍, നന്നായി, എന്റെ മതത്തിലെ രണ്ട്‌ കള്ളന്മാര്‌ പോയല്ലോ എന്ന്‌ സന്തോഷിക്കുന്നതിന്‌ പകരം, മറ്റേ മതത്തിലും കള്ളന്മാരില്ലേ എന്ന്‌ ചോദിക്കുന്നു. എന്റെ നൈാട്ടിലെ രണ്ട്‌ കള്‌ലന്മാരെ പിടിച്ചാല്‍ എിക്കല്ലേ നല്ലത്‌? പകരം ഞാന്‍ ചോദിക്കുകയാണ്‌, അതെന്താ, എന്റെ നാട്ടിലെ കള്ളന്മാരെ മാത്രം പിടിക്കുന്നത്‌, മറ്റുള്ളവരെ പിടിക്കാത്തതെന്ത്‌ ? നാടാകെ അബദ്ധ പഞ്ചാംഗമായിരി്‌കകുന്നു.
ഒന്നാലോചിച്ചുനോക്കൂ. അമര്‍നാഥ്‌ ആരുടെ പ്രശ്‌നമാണ്‌? മസ്‌ജിദ്‌ ആരുടെ പ്രശ്‌നമാണ്‌? മതം ചോദിക്കുന്ന, എന്നോട്‌ എല്ലായ്‌പോഴും ചോദിച്ചിട്ടുള്ളചോദ്യം മരിക്കണ്ടേ എന്നാണ്‌. മരിക്കണ്ടാ എന്നാണ്‌ എന്റെ ഉത്തരം. മരിക്കുമെന്നെനിക്കറിയാഞ്ഞിട്ടല്ല. ഈ ഭൂമിയിലെ ജീവിതം ജീവി്‌ച്ചുമതിയാവാഞ്ഞിട്ടാ. മതത്തിന്‍രെ ആളുകള്‍ ആ ചോദ്യം ചോദിക്കുന്നതിന്‍രെ അര്‍ത്ഥം എന്താ? അതിന്റെ കോണ്‍സ്‌റ്റിറ്റുവന്‍സി മരണാനന്തര ജീവിതമാണെന്നാണ്‌. രാഷ്ട്രീയത്തിന്റേത്‌ ഇഹലോക ജീവിതമാണ്‌.
സത്യമായും നാം വളരെയധികം വഴിതെറ്റിക്കപ്പെട്ടിരിക്കുന്നു.