Tuesday, February 9, 2010

അഭിനന്ദനങ്ങള്‍.. ഈ കൊലപാതകത്തിന്..!ഇന്നലെ (അതായത് ഫെബ്രുവരി 08 . 2010 ) ചില പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരുപക്ഷെ അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ല. ഈ പത്രറിപ്പോര്‍ട്ട് പക്ഷെ ഭാഗികമാണ്. ഇതില്‍ പരാമര്‍ശിക്കുന്നതിനപ്പുറമായിരുന്നു ഈ ജമീംഷായുടെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ അയാളുടെ കൊലപാതകം ഭാരതത്തെ സംബന്ധിച്ച് അങ്ങേയറ്റം ശുഭോദര്‍ക്കമാണ്. അത് എങ്ങിനെയെന്നല്ലേ..? ഇത് നോക്കൂ..

ജനുവരി 1 , 2010ല്‍ ഈ ബ്ലോഗില്‍തന്നെ പ്രസിദ്ധീകരിച്ച 'പാകിസ്ഥാനും ഇന്ത്യാവിരുദ്ധ സാമ്പത്തിക ഭീകരതയും: ഒരു സമഗ്ര വിശകലനം' എന്ന ലേഖനത്തില്‍ ഈ ജമീംഷായുടെ പ്രവര്‍ത്തനങ്ങളെപറ്റി പ്രതിപാദികുന്ന പ്രസക്തഭാഗങ്ങള്‍ താഴെ ചുവന്നകളറില്‍ കൊടുത്തിരിക്കുന്നു: (പ്രസ്തുത ലേഖനം മുഴുവന്‍ വായിക്കുന്നതിനു ഇവിടെ പാകിസ്ഥാനും ഇന്ത്യാവിരുദ്ധ ക്ലിക്ക് ചെയ്യുക )

“”വിവിധ മാര്‍ഗങ്ങളില്‍ കൂടി ഇന്ത്യയിലേക്ക്കടത്താനായി കെട്ടുകണക്കിന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പാകിസ്ഥാനിലെ വിവിധ പ്രസ്സുകളില്‍ തയാറാക്കി വച്ചിരിക്കുന്നു എന്നത് തികച്ചും ഭീദിതമായ വസ്തുതയാണ്. റോ (Research and Analysis Wing) ഇന്ത്യന്സര്‍ക്കാരിനു നല്കിയ ഏറ്റവും പുതിയ മുന്നറിയിപ്പു പ്രകാരം പാക്സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത പല കേന്ദ്രങ്ങളും, അതായത് ചില മുന്‍ ISI ഉദ്യോഗസ്ഥരുടെയും മുന്പാക് ആര്‍മി ഉദ്യോഗസ്ഥരുടെ നേതൃത്തത്തിലുള്ള ചില ഗ്രൂപ്പുകള്‍ ഇന്ത്യന്‍ കള്ളനോട്ട് പ്രിന്റിംഗ്തുടങ്ങിയിട്ടുണ്ട് എന്നത് വളെരെയധികം ഭീദിതമായ വസ്തുതയാണ്.


വ്യാജ ഇന്ത്യന് കറന്‍സി സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനരീതികള്‍ അങ്ങേയറ്റം നിഗൂഡവും രഹസ്യവുമാണ്. അതുകൊണ്ട്തന്നെ അവര്‍ അവലംബിക്കുന്ന മാര്‍ഗങ്ങളെയും രീതികളെയും കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിക്കുക എന്നത് തികച്ചും ദുഷ്ക്കരവുമാണ്. എങ്കിലും വ്യാജ കറന്‍സി സിന്‍ഡിക്കേറ്റിന്‍റെ പ്രവര്‍ത്തനരീതികളെ കുറിച്ച് ലഭ്യമായ ചില വിവരങ്ങള്‍ കാണുക:

  • ഇന്‍ഡോ-പാക്അതിര്‍ത്തി പ്രദേശങ്ങളിലെ വേലിക്കെട്ടുകള്‍ക്കടുത്തും ഇടക്കുമായി നിശ്ചിത സ്ഥലങ്ങളില്‍ കുഴിചിട്ടിരിക്കുന്ന കള്ളനോട്ടുകള്‍ പഞ്ചാബിലെയും ജമ്മു& കാഷ്മീരിലെയും അതിര്‍ത്തി പ്രദേശങ്ങളിലെ ഗ്രാമീണരെയും ചെറിയ ചെറിയ കള്ളകടത്തുകാരെയും കൊണ്ട് ഉദ്ഘനനം ചെയ്യിപ്പിച്ച് ഇന്ത്യയിലേക്ക്‌ കടത്തുക.
  • ഇന്ത്യ-നേപ്പാള്‍ റൂട്ടില്‍ ഓടുന്ന വാഹനങ്ങള്‍ വഴിയുള്ള കടത്ത്.
  • സ്പേസ് ടൈം നെറ്റ്വര്‍ക്ക് എന്ന കേബിള്‍ ടെലിവിഷന്‍ ചാനലിന്‍റെ ഉടമയും കാഠട്മണ്ട്ടു ആസ്ഥാനമാക്കി പാകിസ്ഥാനിലെ ചോട്ടാഷക്കീല് ഗ്രൂപ്പുമായി വളരെയടുത്തു പ്രവര്ത്തിക്കുന്ന ഗുരുന്‍ഗ് എന്ന ജമീംഷാ നടത്തുന്ന ഒരു പ്രസ്ഥാനം നേപ്പാളില്‍ നിന്നുള്ള വ്യാജ കറന്‍സി കടത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നുട്.
  • ഇന്ത്യയിലേക്ക്വന്‍തോതില്‍ പാകിസ്ഥാന്‍ നിര്‍മ്മിത കള്ളനോട്ടുകള്‍ എത്തിക്കുന്നതില്‍ പ്രധാനി ഇഖ്ബാല്‍ കാണ എന്ന ഒരു വ്യക്തിയാണെന്നാണ് ലഭ്യമായ വിവരം. ഇയാള്‍ക്ക് കള്ളനോട്ട് വിതരണത്തിനും വിനിമയത്തിനും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ശക്ത്തമായ നെറ്റ്വര്‍ക്ക്ഉണ്ട്. പഞാബിലും ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാള്‍ വഴി കള്ളനോട്ടുകള്‍ എത്തുന്നുണ്ട്.””

മരണത്തിനുശേഷം ഒരാളെയുംപറ്റി നല്ലതല്ലാത്ത വാക്കുകള്‍ പറയരുതെന്നും, എല്ലാ വൈരവും മരണമോളം എന്നുമാണ് നാം പഠിച്ചിട്ടുള്ളതും. പക്ഷെ ജമീംഷാ ആ സംസ്ക്കാരവും മാനദണ്ട്ടവും അര്‍ഹിക്കുന്നില്ല. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലേക്ക്‌ കള്ളനോട്ടുകടത്തുന്നതിനും പാകിസ്ഥാന്‍റെയും ദാവൂദ് ഇബ്രാഹിമിന്‍റെയും നേപ്പാളിലെ മുഖ്യ കൈക്കാരനായിരുന്നു ഇയാള്‍.

ആനിലയക്ക്‌ ഇയാള്‍ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ ശത്രുവാണ്. ശത്രു, വ്യക്ത്തിയായാലും പ്രസ്ഥാനമായാലും അതിന്‍റെ ഏതുതരത്തിലുള്ള അന്ത്യവും നമുക്ക് സ്വാഗതാര്‍ഹമാണ്. അര്‍ഹിക്കുന്ന ശിക്ഷയായിരുന്നു നെഞ്ജില്‍ വെടിയേറ്റുമരിച്ച ജെമീംഷായ്ക്ക് ലഭിച്ചത്. അങ്ങിനെ ഭാരതത്തിന്‍റെ ഒരു
ശത്രുവെങ്കിലും
ഉന്മൂലനം ചെയ്യപെട്ടു. അത് ചെയ്തവര്‍ ആരായാലും അവര്‍ക്ക് അഭിനന്ദനങ്ങള്‍. അതുകൊണ്ട് അല്ലയോ ഘാതകരേ..നിങ്ങള്‍ക്ക് ഒരായിരം നന്ദി...ജയ് ഹിന്ദ്‌.

3 comments:

മാറുന്ന മലയാളി said...

ഒരാള്‍ പോയാല്‍ അടുത്ത ആള്‍..........

ശ്രദ്ധേയന്‍ | shradheyan said...

പത്രം ഉടമയെ ദാവൂദ് ബന്ധമുള്ള നേപ്പാളി കൊന്നോ, അതോ - ദാവൂദ് ബന്ധമുള്ള നേപ്പാളീ പത്രം ഉടമയെ, അജ്ഞാതന്‍ കൊന്നോ? കുഴങ്ങിപ്പോവുമല്ലോ കൌമുദീ :)

Kuwait bakers blog said...

എന്താ സുഹൃത്തെ പുതിയതൊന്നും കാണുന്നില്ലല്ലോ ? തിരക്കാണോ?

--