Wednesday, May 28, 2008

ഒരു 'ജനസേവാശിശുഭവന്‍' വിവാദം

ആലുവയിലെ ജനസേവാ ശിശുഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട്‌ രൂപീകരിയ്‌ക്കാനെന്ന പേരില്‍ സിനിമയെടുക്കുന്നത്‌ വിവാദത്തിലായതിനെ തുടര്‍ന്ന്‌ പാലക്കാട്‌ നടന്നിരുന്ന ചിത്രീകരണം കോയമ്പത്തൂരിലേക്ക്‌ മാറ്റി.മാക്ട ചെയര്‍മാനായ വിനയന്‍ സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രിമായ നാളെ നമ്മതൈയുടെ ചിത്രീകരണമാണ്‌ കോയമ്പത്തൂരിലേക്ക്‌ മാറ്റിയത്‌. ആലുവ ശിശുഭവന്‍ പ്രസിഡന്റായ ജോസ്‌ മാവേലിയുടെ നേതൃത്വത്തിലാണ്‌ സിനിമാ നിര്‍മ്മാണം പുരോഗമിയ്‌ക്കുന്നത്‌.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനസേവയുടെ പേര് മുതലാക്കി സിനിമ നിര്‍മ്മിയ്ക്കുന്നതാണ് പ്രതിഷേധങ്ങള്‍ ഉയരാനിടയാക്കിയിരിക്കുന്നത്.തെരുവ്‌ കുട്ടികളെ ആധാരമാക്കി ചിലവ്‌ കുറഞ്ഞ സിനിമയെന്നായിരുന്നു ചിത്രത്തെക്കുറിച്ച്‌ ആദ്യം ജോസ്‌ മാവേലിയും സംവിധായകന്‍ വിനയനും പറഞ്ഞിരുന്നത്‌. എന്നാല്‍ രണ്ടു കോടി രൂപയോളം ചിലവഴിച്ച്‌ ആക്ഷന്‌ പ്രധാന്യം കൊടുത്തു കൊണ്ടുള്ള കച്ചവട ചിത്രമാണ്‌ ഇപ്പോള്‍ നിര്‍മ്മിയ്‌ക്കുന്നതെന്നാണ്‌ സൂചനകള്‍.ചിത്രത്തിലെ അഭിനേതാക്കളായ ആശിഷ്‌ വിദ്യാര്‍ഥി, മണിവര്‍ണന്‍, കിരണ്‍, ശരവണ്‍, സനൂഷ എന്നിവര്‍ക്കായി പാലക്കാട്ടെ സ്റ്റാര്‍ ഹോട്ടലിലാണ്‌ താമസം ഒരുക്കിയിരിക്കുന്നത്‌.ജനസേവയുടെ പേര്‌ ചൂഷണം ചെയ്‌ത്‌ ജോസ്‌ മാവേലിക്കര സിനിമ നിര്‍മ്മിയ്‌ക്കുന്നതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം ജനസേവയുടെ മുഖ്യരക്ഷാധികാരി സ്ഥാനം റിട്ട. ജസ്റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ രാജി വെച്ചിരുന്നു. ജസ്റ്റിസ്‌ ഡി. ശ്രീദേവി, വൈസ്‌ ചെയര്‍ പേഴ്‌സണ്‍ ലീലാ മേനോന്‍ എന്നിവരും രക്ഷാധികാരി സ്ഥാനത്തു നിന്നും രാജിവെച്ചിട്ടുണ്ട്‌.ജനസേവയുടെ അംബാസിഡര്‍ പദവി കൈയ്യാളുന്ന ചലച്ചിത്ര താരം മമ്മൂട്ടിയും തത്സ്‌ഥാനം രാജി വെച്ചേക്കുമെന്ന്‌ സൂചനകളുണ്ട്‌.

No comments: