
ഒട്ടേറെ സീരിയലുകളിലുകളിലൂടെയും ഒരു പിടി ചിത്രങ്ങളിലുടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ബേബി സനൂഷ നായികാ പദവിയിലേക്ക്.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ വിനയന്‍ തമഴില്‍ ഒരുക്കുന്ന നാളെ നമ്മതൈ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാകുന്നത്. ചിത്രത്തില്‍ സനൂഷയുടെ നായകനായെത്തുന്നത് പുതുമുഖമായ ശരവണനാണ്.അടുത്തിടെ പുറത്തറങ്ങിയ തമിഴ് ചിത്രമായ ഭീമയില്‍ തൃഷയുടെ സഹോദരിയായി സനൂഷ അഭിനയിച്ചിരുന്നു. ചിത്രം പരാജയപ്പെട്ടെങ്കിലും സനൂഷയുടെ ഉപനായികാ വേഷം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു.വിനയന്‍ ചിത്രം കൂടാതെ തെലുങ്കില്‍ നിന്നും സനൂഷയെ അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്.ഭീമയുടെ തെലുങ്ക് പതിപ്പ് കണ്ട പ്രശസ്‌ത സംവിധായകന്‍ തേജയും സനൂഷയെ അടുത്ത ചിത്രത്തില്‍ നായികയാക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സദയെ പോലുള്ള ഒട്ടേറെ പ്രശസ്‌തരായ താരങ്ങളെ ആദ്യമായി വെള്ളിത്തിരിയില്‍ അവതരിപ്പിച്ചത് തേജയായിരുന്നു
No comments:
Post a Comment