
Saturday, May 31, 2008
Thursday, May 29, 2008
Wednesday, May 28, 2008
കാവ്യ മാധവനും സന്തോഷ് മാധവനും തമ്മില്‍ ബന്ധം....?
ആള് ദൈവങ്ങളും രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും തമ്മിലുള്ളബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുതുമയുള്ള കാര്യമൊന്നുമല്ല. ഒട്ടേറെ നടീ നടന്മാര്ക്ക് ഇവരുമായി ബന്ധമുള്ള വാര്‍ത്തകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്.സിനിമയിലെ ഉന്നതരുമായൊത്തുള്ള ചിത്രങ്ങള്‍ പോലും ഈ ആള് ദൈവങ്ങള്‍ തങ്ങളുടെ കള്ളത്തരങ്ങള്‍ക്കൊരു മറവായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പലപ്പോഴും ഇത്തരം ആള് ദൈവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ തങ്ങള്‍ വഞ്ചിയ്ക്കപ്പെടുകയാണെന്ന് അറിയാറുമില്ല.ഇത്തരത്തില്‍ ഏറ്റവും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നത് മലയാള ചലച്ചിത്ര രംഗത്തെ ഒന്നാം നമ്പര്‍ നടിയായ കാവ്യ മാധവനുമായി ബന്ധപ്പെട്ടാണ്. ഈയിടെ പോലീസിന്റെ പിടിയിലായ ആള് ദൈവവുമായി ബന്ധപ്പെട്ടാണ് കാവ്യ മാധവന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്.കേരളത്തില്‍ ആശ്രമം സ്ഥാപിച്ച് പൂജകളുമായി മുന്നോട്ടു പോയിരുന്ന ഈ കപട സ്വാമിയ്ക്കെതിരെ ഒട്ടേറെ സ്ത്രീകള്‍ പരാതി നല്‍കിക്കഴിഞ്ഞു. ഇവരെ ബലമായി മയക്കു മരുന്ന് കഴിപ്പിയ്ക്കുകയും നീലച്ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്നാണ് ഇവര്‍ നല്കിയ പരാതിയിലുള്ളത്. ഇതിനുള്ള തെളിവുകള്‍ പോലീസ് കണ്ടെത്തിയിട്ടുമുണ്ട്.ഈ ആള് ദൈവം നടത്തിയ പൂജയില്‍ കാവ്യ മാധവന് പങ്കെടുത്തുവെന്നും ഇതു മുതലാക്കി ഇയാള്‍ മലയാള സിനിമാ രംഗത്ത് കൂടുതല്‍ ബന്ധങ്ങള്‍ സൃഷ്ടിച്ചുവെന്നുമൊക്കെയാണ് ആരോപണങ്ങളുള്ളത്.തമിഴ് മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്ക്കുന്നത്. അടുത്തിടെ കാവ്യ തമിഴില്‍ അഭിനയിച്ച ചിത്രം തരക്കേടില്ലാത്ത വിജയം നേടിയിരുന്നു. ഇതാണ് കാവ്യയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് തമിഴ്നാട്ടില്‍ കൂടുതല്‍ പ്രചാരം ലഭിയ്ക്കാനിടയാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് നല്‍കുന്നത്.കാവ്യയെക്കൂടാതെ വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തില്‍ നിറഞ്ഞു നിന്നിരുന്ന ഒരു നടിയുമായും ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേര് ഇതു വരെ പുറത്തു വന്നിട്ടില്ല.
ഒരു 'ജനസേവാശിശുഭവന്‍' വിവാദം
ആലുവയിലെ ജനസേവാ ശിശുഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് രൂപീകരിയ്ക്കാനെന്ന പേരില്‍ സിനിമയെടുക്കുന്നത് വിവാദത്തിലായതിനെ തുടര്‍ന്ന് പാലക്കാട് നടന്നിരുന്ന ചിത്രീകരണം കോയമ്പത്തൂരിലേക്ക് മാറ്റി.മാക്ട ചെയര്‍മാനായ വിനയന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രിമായ നാളെ നമ്മതൈയുടെ ചിത്രീകരണമാണ് കോയമ്പത്തൂരിലേക്ക് മാറ്റിയത്. ആലുവ ശിശുഭവന് പ്രസിഡന്റായ ജോസ് മാവേലിയുടെ നേതൃത്വത്തിലാണ് സിനിമാ നിര്‍മ്മാണം പുരോഗമിയ്ക്കുന്നത്.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനസേവയുടെ പേര് മുതലാക്കി സിനിമ നിര്‍മ്മിയ്ക്കുന്നതാണ് പ്രതിഷേധങ്ങള്‍ ഉയരാനിടയാക്കിയിരിക്കുന്നത്.തെരുവ് കുട്ടികളെ ആധാരമാക്കി ചിലവ് കുറഞ്ഞ സിനിമയെന്നായിരുന്നു ചിത്രത്തെക്കുറിച്ച് ആദ്യം ജോസ് മാവേലിയും സംവിധായകന് വിനയനും പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടു കോടി രൂപയോളം ചിലവഴിച്ച് ആക്ഷന്‍ പ്രധാന്യം കൊടുത്തു കൊണ്ടുള്ള കച്ചവട ചിത്രമാണ് ഇപ്പോള്‍ നിര്‍മ്മിയ്ക്കുന്നതെന്നാണ് സൂചനകള്‍.ചിത്രത്തിലെ അഭിനേതാക്കളായ ആശിഷ് വിദ്യാര്‍ഥി, മണിവര്ണന്, കിരണ്‍, ശരവണ്‍, സനൂഷ എന്നിവര്‍ക്കായി പാലക്കാട്ടെ സ്റ്റാര്‍ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്.ജനസേവയുടെ പേര് ചൂഷണം ചെയ്ത് ജോസ് മാവേലിക്കര സിനിമ നിര്‍മ്മിയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജനസേവയുടെ മുഖ്യരക്ഷാധികാരി സ്ഥാനം റിട്ട. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ രാജി വെച്ചിരുന്നു. ജസ്റ്റിസ് ഡി. ശ്രീദേവി, വൈസ് ചെയര്‍ പേഴ്സണ്‍ ലീലാ മേനോന് എന്നിവരും രക്ഷാധികാരി സ്ഥാനത്തു നിന്നും രാജിവെച്ചിട്ടുണ്ട്.ജനസേവയുടെ അംബാസിഡര്‍ പദവി കൈയ്യാളുന്ന ചലച്ചിത്ര താരം മമ്മൂട്ടിയും തത്സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചനകളുണ്ട്.
ബേബി സനുഷ നായികാ പദവിയിലേക്ക്

ഒട്ടേറെ സീരിയലുകളിലുകളിലൂടെയും ഒരു പിടി ചിത്രങ്ങളിലുടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ബേബി സനൂഷ നായികാ പദവിയിലേക്ക്.ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ വിനയന് തമഴില് ഒരുക്കുന്ന നാളെ നമ്മതൈ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാകുന്നത്. ചിത്രത്തില്‍ സനൂഷയുടെ നായകനായെത്തുന്നത് പുതുമുഖമായ ശരവണനാണ്.അടുത്തിടെ പുറത്തറങ്ങിയ തമിഴ് ചിത്രമായ ഭീമയില്‍ തൃഷയുടെ സഹോദരിയായി സനൂഷ അഭിനയിച്ചിരുന്നു. ചിത്രം പരാജയപ്പെട്ടെങ്കിലും സനൂഷയുടെ ഉപനായികാ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.വിനയന് ചിത്രം കൂടാതെ തെലുങ്കില്‍ നിന്നും സനൂഷയെ അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്.ഭീമയുടെ തെലുങ്ക് പതിപ്പ് കണ്ട പ്രശസ്ത സംവിധായകന് തേജയും സനൂഷയെ അടുത്ത ചിത്രത്തില്‍ നായികയാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സദയെ പോലുള്ള ഒട്ടേറെ പ്രശസ്തരായ താരങ്ങളെ ആദ്യമായി വെള്ളിത്തിരിയില്‍ അവതരിപ്പിച്ചത് തേജയായിരുന്നു
Tuesday, May 27, 2008
Monday, May 26, 2008
Sunday, May 25, 2008
കര്‍ണാടകത്തില്‍ ബി.ജെ.പി

ബാംഗ്ലൂര്‍: ചരിത്രത്തിലാദ്യമായി ബിജെപി ദക്ഷിണേന്ത്യയില്‍ കാലുറപ്പിയ്ക്കുന്നു. ഏറെക്കാലമായി കര്‍ണാടകത്തില്‍ നീണ്ടു നിന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമമിട്ടു കൊണ്ടാണ് ബിജെപി അധികാരത്തിലെത്തുന്നത്.
ആകെയുള്ള 224 സീറ്റുകളില്‍ ഫലം പുറത്തു വന്നപ്പോള്‍ ബിജെപി 110 സീറ്റുകളില്‍ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടിയിരുന്നത്.
തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന് 80 സീറ്റിലെ വിജയവുമായി തൃപ്തിപ്പെടേണ്ടി വന്നു. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകൂടാമെന്ന് തെളിയിച്ച എച്ച്.ഡി കുമാരസ്വാമിയുടെ ഗൗഡാദള്‍ വെറും 28 സീറ്റിലൊതുങ്ങി.
സിപിഎം ഒരു സീറ്റിലും സ്വതന്ത്രര്‍ അഞ്ചു സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 28ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ബാംഗ്ലൂരില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗം യെദിയൂരപ്പയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. അധികാരത്തിലെത്തിയാല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ആദ്യമായാണ് ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുന്നത്. മധ്യ കര്‍ണാടകത്തിലും ബാംഗ്ലൂരിലും നടത്തിയ വന്‍ മുന്നേറ്റമാണ് ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയത്.
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പ ഷിമോഗയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എച്ച്.ഡി കുമാരസ്വാമി 40000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാമനഗരം മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മുന്‍മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ധരംസിങ്, ബംഗാരപ്പ, അംബരീഷ്, എം.പി പ്രകാശ് തുടങ്ങിയ പ്രമുഖര്‍ പരാജയം രുചിച്ചു.
224 മണ്ഡലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരക്കൊതിയില്‍ തകര്‍ന്നടിഞ്ഞ ജനാധിപത്യം ഈ തിരഞ്ഞെടുപ്പോടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് എസ്എം കൃഷ്ണ
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രചാരണത്തിന് നേതൃത്വം നല്കിയ എസ്എം കൃഷ്ണ പറഞ്ഞു.കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷമാകുകയെന്നതാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ള ലക്ഷ്യം.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്കുറച്ചുകൂടി നേരത്തേ എത്തേണ്ടതായിരുന്നു. ബിജെപിയ്ക്ക് ഭാവുകങ്ങള്‍ നേരുന്നു- അദ്ദേഹം പറഞ്ഞു.ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറക്കിയിരുന്നു. എന്നാല്‍ മത്സരത്തിന് അണിനിരത്തിയ എം പി പ്രകാശ്, അംബരീഷ് തുടങ്ങിയ പ്രമുഖര്‍ പോലും പരാജയപ്പെടുകയാണുണ്ടായത്.തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ചശേഷം പുതിയ നയസമീപനങ്ങളോടെ മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിലെ അംഗമായ കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. കര്‍ണ്ണാടകത്തില്‍ പാര്‍ട്ടി സ്വീകരിച്ച തന്ത്രം പരാജയപ്പെട്ടതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Saturday, May 24, 2008
Thursday, May 22, 2008
Wednesday, May 21, 2008
Vanitha Ratnam Pramila Mohan n' Anjiali in 'Dance with Kids'
ISS-2008, BCJ, Vanitha Ratnam
Vanitha Ratnam,
വനിതാരത്നം
Vanitha Ratnam. Rhomy Sreekumar n' Kalyani in 'Dance with a Kid'.
ISS-2008, BCJ, Vanitha Ratnam
Vanitha Ratnam,
വനിതാരത്നം
Tuesday, May 20, 2008
Vanitha Ratnam. Pramitha in 'Dance with a Kid'
ISS-2008, BCJ, Vanitha Ratnam
Vanitha Ratnam,
വനിതാരത്നം
Vanitha Ratnam. Sumy Bejoy in 'Dance with a Kid'
ISS-2008, BCJ, Vanitha Ratnam
Vanitha Ratnam,
വനിതാരത്നം
Vanitha Ratnam Regional Prathibha Priya Anupama
ISS-2008, BCJ, Vanitha Ratnam
Vanitha Ratnam,
വനിതാരത്നം
Subscribe to:
Posts (Atom)